അതിര്‍ത്തിയിലൂടെ പറന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ഗുജറാത്തിലെ കച്ഛ് അതിര്‍ത്തിയില്‍ ഡ്രോണ്‍ പറന്നത്. പാകിസ്ഥാന്റെ സര്‍വൈലന്‍സ് ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡ്രോണ്‍ പറന്നത്. അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഇന്ത്യയുടെ ആക്രമണത്തില്‍ ആളപായമോ, നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നത്. നയതന്ത്രചരിത്രം വച്ച്‌ സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ ഒരിക്കലും പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. പുല്‍വാമ ഭീകരാക്രമണം നടന്ന് 12ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നിരുന്നു.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് ജയ്‌ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
[masterslider id="10"]

Related posts