ബെംഗളൂരു: വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന ഹിന ഇനിമുതല്‍ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആണ്. അതായത്, ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍. ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ ആസ്ഥാനത്തെ 112 ഹെലികോപ്റ്റർ യൂണിറ്റിൽനിന്ന് ആറുമാസത്തെ ഫ്ലൈറ്റ് എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കിയാണ് 27-കാരിയായ ചണ്ഡീഗഢ് സ്വദേശി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹിന ചരിത്രം കുറിച്ചത്. പുരുഷന്മാര്‍ മാത്രം കയ്യടക്കി വെച്ചിരുന്ന മേഖലയില്‍ ഇനി മുതല്‍ ഹിനയുമുണ്ടാകും. ഡി.കെ ജയ്‌സ്വാളിന്റെയും അനിത ജയ്‌സ്വാളിന്റെയും ഏകമകളാണ് ഹിന. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. വിമാനങ്ങളോട് ഏറെ പ്രിയമായിരുന്നു ഹിനയ്ക്ക്. കുട്ടിക്കാലംമുതൽ സൈന്യത്തിൽ ചേരാനും വൈമാനികയാകാനും ആഗ്രഹിച്ചിരുന്നു.…
Read MoreMonth: February 2019
ഇമാമിനായുള്ള തിരച്ചിൽ ബെംഗളൂരുവിൽ ഊർജിതമാക്കി പോലീസ്.
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കായുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. ഇമാം ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചിരുന്നു. ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കൊച്ചയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്. തുടര്‍ന്നാണ് വൈറ്റില ഹബ്ബില്‍ നിന്ന് ഇമാമിന്‍റെ ഇന്നോവ കാർ പോലീസ് കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക്…
Read Moreതിരിച്ചടി ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നു!!
ശ്രീനഗർ: ഇന്ത്യയുടെ മിന്നലാക്രമണം ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നത് എന്നാണ് സൂചന. പൊഖ്റാനിൽ വ്യോമസേന വായൂശക്തി എന്ന പേരിൽ അഭ്യാസപ്രകടനങ്ങളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തിരിച്ചടിയ്ക്കാൻ സേനാ മേധാവികൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നൽകിയിരുന്നു. മാത്രമല്ല അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. അതേ സമയം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന്ത്യ പുറത്ത് വിട്ടു. ആക്രമണം ആസൂത്രണം നടത്തിയത് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍.…
Read Moreഇൻഷൂറൻസ് തുക മണിക്കൂറുകൾക്കകം നൽകി ധീരജവാന്റെ കുടുംബത്തിന് താങ്ങായി എൽ.ഐ.സി.
ബെംഗളൂരു : പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച മാണ്ഡ്യ സ്വദേശിയായ സി ആർ പി എഫ് ജവാൻ എച്ച് ഗുരുവിന് വേണ്ടി എൽ ഐ സി യുടെ അധിവേഗ നടപടി പൊതുജനങ്ങളുടെ ഇടയിലും സമൂഹ മാധ്യമങ്ങളിലും കയ്യടി നേടി. ദു:ഖം തളം കെട്ടി നിൽക്കുന്ന ചുറ്റുപാടിൽ ആശ്രിതരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെ 382199 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എൽ ഐ സി മാണ്ഡ്യ ബ്രാഞ്ച്. 48 മണിക്കൂറിനുള്ളിലാണ് തുക നൽകിയത്. മരിച്ചവരുടെ ആശ്രിതർക്ക് തുക നൽകാൻ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റോ മരണ സർട്ടിഫിക്കറ്റോ…
Read Moreസിറ്റി റെയില്‍വേ സ്റ്റേഷനില്‍ മലയാളികളുടെ പ്രതിഷേധം ഇരമ്പി;റെയില്‍വേയുടെ അവഗണനയ്ക്ക് എതിരെ കെ.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണക്ക് വന്‍ പൊതുജനപങ്കളിത്തം.
ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചും കണ്ണൂര്‍ എക്സ്പ്രസിന്റെ സ്റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിന് എതിരെയുമായി നഗരത്തിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ കെ കെ ടി എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ധര്‍ണ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് തുടങ്ങിയ ധര്‍ണയില്‍ അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.മാത്രമല്ല നിരവധി മലയാളി സംഘടന കളുടെ പ്രതിനിധികള്‍ ധര്‍ണക്ക് പിന്തുണയുമായി മുന്നോട്ട് വന്നു. ഫാദര്‍ ജോര്‍ജ് …
Read Moreപ്രതിഷേധമിരമ്പാൻ ഇനി മണിക്കൂറുകൾ മാത്രം;കണ്ണൂർ എക്സ്പ്രസിന്റെ യശ്വന്ത്പൂരിലുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെകെടിഎഫിന്റെ നേതൃത്വത്തിലുള്ള ധർണ 5 മണിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിൽ.
ബെംഗളൂരു : യശ്വന്ത് പുരിൽ നിന്നും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക – കേരള ട്രാവലേഴ്സ് ഫോറത്തിന്റെ (കെ കെ ടി എഫ്) നേതൃത്വത്തിൽ ഉള്ള മലയാളികളുടെ ധർണ ഇന്ന് 5 മണിക്ക് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നടക്കും. നിരവധി മലയാളി സംഘടനാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. http://h4k.d79.myftpupload.com/archives/30408 http://h4k.d79.myftpupload.com/archives/30755 http://h4k.d79.myftpupload.com/archives/30647
Read More“ദേവഗൗഡ വിഷം കഴിക്കുമോ”
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവാണ് മുൻ മുഖ്യമന്ത്രി ദേവഗൗഡ. അദ്ദേഹം വിഷം കഴിക്കുമോ എന്ന് ഉപമുഖമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡോ: ജി പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ്, ഇപ്പോൾ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചില്ലെങ്കിൽ വിഷം കഴിക്കുമെന്ന് ദേവഗൗഡയുടെ പ്രഖ്യാപനം അഞ്ചുവർഷംമുമ്പ് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഓർമ്മിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ആണ് ബിജെപി പുറത്ത് വിട്ടത്. ദേവഗൗഡ പറഞ്ഞതുപോലെ വിഷം കഴിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാക്കുപാലിച്ചില്ലെങ്കിൽ നമുക്ക് എന്ത് ചെയ്യാനാകുമെന്നും പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ്…
Read Moreബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ പീഡനശ്രമം; യുവാവ് പിടിയിൽ
ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടപ്പൊഴായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സഹയാത്രക്കാര്‍ ഉടൻ പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Read Moreരാജ്യത്തിന്റെ ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം.
ബെംഗളൂരു: പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം. വിവിധ ഭാഗങ്ങളിൽ മെഴുകുതിരികത്തിച്ച് റാലി നടത്തി. കെ.പി.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വനിതാവിഭാഗം പ്രസിഡന്റ് പുഷ്പ അമർനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. സൈനികർക്കെതിരേ നടന്ന തീവ്രവാദി ആക്രമണം അപലപനീയമാണെന്ന് എസ്.വൈ.എസ്. അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകി രാജ്യത്തിന്റെ ഭദ്രത കാത്തു സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
Read Moreനഗരത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി;കേരള ട്രെയിനുകളുടെ പട്ടിക ഇവിടെ വായിക്കാം.
ബെംഗളൂരു: കന്റോൺമെന്റ് വൈറ്റ്ഫീൽഡ് റൂട്ടിൽഓട്ടോമാറ്റിക് സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 19 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും ഉൾപ്പെടുന്നു ബെംഗളൂരു-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്(12677), കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ്(16319) നാളത്തെ എറണാകുളം-ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്(12678), എറണാകുളം ബാനസവാടി-എക്സ്പ്രസ്സ്(22607), ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്(16320), യശ്വന്ത് പുര – പാലക്കാട് -മംഗളൂരു എക്സ്പ്രസ്സ്(16565) പതിനെട്ടാം തീയതിയിലെ ബാനസവാടി -എറണാകുളം എക്സ്പ്രസ്(22608), മംഗളൂരു പാലക്കാട് – യശ്വന്ത്പുര എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.
Read More