ബന്ദിപ്പൂരിൽ വൻ കാട്ടുതീ; മൈസൂർ-ഊട്ടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരു : ബന്ദിപ്പൂർ മേഖലയിൽ വൻ കാട്ടുതീ. മൈസൂരു-ഊട്ടി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ ഉച്ചയോടെ ഗോപാലസ്വാമി ബെട്ട പരിസരത്താണ് തീ കണ്ടത് അത് വളരെ വേഗത്തിൽ വാച്ചിനനള്ളി ഭാഗത്തേക്ക് പടരുകയായിരുന്നു. മേൽക്കമ്മനഹള്ളി ഭാഗത്തേക്കും തീ പടർന്നു.

മേൽക്കമ്മനഹള്ളി ചെക് പോസ്റ്റ് പലവട്ടം അടച്ച ,ഹെക്ടറുകണക്കിന് വനഭൂമി കത്തി നശിച്ചിരിക്കാൻ ആണ് സാദ്ധ്യത.

കാട്ടുതീയെത്തുടർന്ന് മാനുകൾ ഓടിപ്പോയതായും ഇഴജന്തുക്കൾ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു. തീ ഉൾവനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ അതിർത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടർന്നു. അടുത്തകാലത്ത് ബന്ദിപ്പുരിലുണ്ടായ വൻതീപിടിത്തങ്ങളിലൊന്നാണിത്. എല്ലാവർഷവും ഈ മേഖലയിൽ അഗ്നിബാധ ഉണ്ടാകുന്നതായി പരിസ്ഥിതിപ്രവർത്തകർ പറയുന്നു. കാട്ടുതീയെ പ്രതിരോധിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us