ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പത്താം വർഷ തിരുവപ്പന മഹോത്സവം ഫെബ്രുവരി 9-10ശനി,ഞായർ ദിവസങ്ങളിൽ, കല്യാൺ നഗർ- ബാബുസപാളയ അഗ്റ റെയിൽവേഗേറ്റിന് സമീപം നടത്തപ്പെടുകയാണ്.
ശനിയാഴ്ച കാലത്ത് 5 മണിക്ക് ഗണപതിഹോമം,10ന് കൊടിയേറ്റം,12ന് ദൈവത്തെ മലയിറക്കൽ,വൈകുന്നേരം 5ന് ബാബുസപാളയ ശ്രീവിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്ര ,6ന് ശ്രീമുത്തപ്പൻ വെള്ളാട്ടം,6;30 പ്രസാദവിതരണം,7മണിമുതൽ നൃത്യനൃത്തങ്ങൾ,9ന് അന്നദാനം ,10ന് തിരുമുടിയഴിക്കൽ.
ഞായറാഴ്ച 9;30 മുതൽ ശൈവ-വൈഷ്ണവ സംഗമം ശ്രീമുത്തപ്പൻ തിരുവപ്പന തിറ, താലപ്പൊലി പ്രദക്ഷിണം, സരസ്വതി സ്വാമികളുടെ പ്രഭാഷണം.
അന്നദാനം, പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജുനാരായണൻ സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. പള്ളിവേട്ട, വൈകുന്നേരം 6ന് കൂപ്പൺ നറുക്കെടുപ്പ് നറുക്കെടുപ്പ്, രാത്രി9ന് തിരുമുടിയഴിക്കൽ..!