ബെംഗളൂരുവിൽ അനധികൃത ‘ഓല’ ബൈക്ക് ടാക്സികൾ വീണ്ടും നിരത്തിൽ.

ബെംഗളൂരു: ഗതാഗതവകുപ്പ് നിര്‍ത്തലാക്കിയ ‘ഓല’ ബൈക്ക് ടാക്സികൾ വീണ്ടും നിരത്തിൽ. മൂന്നുവര്‍ഷം മുമ്പ് അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിർത്തലാക്കിയതാണ് ബൈക്ക് ടാക്സികൾ. നിലവില്‍ വാടകയ്ക്കുള്ള ബൈക്കുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു. ഇതുവരെ ആയിരത്തോളം ബൈക്കുകള്‍ ഒലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഊബര്‍ ബൈക്ക് ടാക്‌സി തുടങ്ങുന്നതിനായി ഗതാഗതവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

എന്നാല്‍, ബൈക്ക് ടാക്‌സികള്‍ സര്‍വീസ് നടത്താന്‍ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനികളായ ഒലയും ഊബറും 2016-ല്‍ ബൈക്ക് ടാക്‌സി നിരത്തിലിറക്കിയിരുന്നെങ്കിലും ഗതാഗതവകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

യാത്രക്കാര്‍ക്ക് ചെലവുകുറഞ്ഞതും വേഗമേറിയതുമായ യാത്രാസൗകര്യമാണ് ബൈക്ക് ടാക്‌സിയിലൂടെ ഒല ലക്ഷ്യമിടുന്നത്. ബൈക്ക് ടാക്‌സിക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ബി.എം.ആര്‍.സി.എല്‍. മാനേജിങ് ഡയറക്ടര്‍ അജയ് സേത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാല്‍, അനുമതി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് തീരുമാനമെടുക്കാത്തതെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു. അതേസമയം, ബൈക്ക് ടാക്‌സികള്‍ വ്യാപകമായാല്‍ ബി.എം.ടി.സി. ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കാര്‍ കുറയുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ ബി.എം.ടി.സി., ഓട്ടോറിക്ഷാ യൂണിയനുകള്‍ ബൈക്ക് ടാക്‌സിയെ എതിര്‍ക്കുകയാണ്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

നഗരത്തിലെ ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് ടാക്‌സികള്‍ അത്യാവശ്യമാണെന്നാണ് ഒരുവിഭാഗം യാത്രക്കാരുടെ അഭിപ്രായം. ഓട്ടോറിക്ഷയേക്കാള്‍ ചെലവുകുറഞ്ഞതാണെന്നും മെട്രോ യാത്രക്കാര്‍ക്ക് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്ക് ഉപകരിക്കുമെന്നും യാത്രക്കാര്‍ പറയുന്നു. ബൈക്ക് ടാക്സി കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ടെങ്കിലും സ്ത്രീയാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts