കൊല്‍ക്കത്ത: കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാള്‍ ഭരിക്കുന്ന മമതാ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പുതിയ തലത്തിലേക്കെത്തിച്ച് കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍. ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കാണാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സിബിഐ ഉദ്യോഗസ്ഥരെ…
Read MoreDay: 3 February 2019
ഇന്ത്യയിൽ നിയമക്കുരുക്കിൽപെട്ട് വാട്‌സ്ആപ്പ് പേയ്മെന്റ്
ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലൂടെ പെയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള പദ്ധതിക്കെതിരെ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് സിസ്റ്റമാറ്റിക്ക് ചെയ്ഞ്ച് (CASC) നല്‍കിയ പെറ്റീഷന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഐ.ടി റൂള്‍ 2011ന് വിരുദ്ധമായി, ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതുള്‍പ്പടെയുള്ള ഇന്ത്യന്‍ നിയമങ്ങള്‍ വാട്‌സ്ആപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. പണകൈമാറ്റത്തിന്റെ ആര്‍.ബി.ഐയുടെ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാതെയാണ് ആപ്പ് സേവനം നല്‍കുന്നതെന്ന് സി.എ.എസ്.സി വാദിക്കുന്നു. കേസില്‍ മാര്‍ച്ച് 5ന് കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ…
Read Moreപ്രവാസികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; മുന്നില്‍ മലയാളികള്‍!!!
യുഎഇ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണ്. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളിലായി മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്, എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 51 ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ കൂടുതലായി ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് പ്രവാസികളുടെ ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണമായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡില്‍ വരുത്തി വയ്ക്കുന്ന ബാധ്യതയും, ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളും, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക…
Read Moreഅവസാന ഏകദിനത്തില്‍ കിവിസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ ഇന്ത്യ 4-1ന് പരമ്പര അവസാനിപ്പിച്ചു. മറുപടി ബാറ്റിംഗില്‍ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോള്‍സിനെ ഷമി, ജാദവിന്‍റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ…
Read Moreതിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച;ഉപ പ്രതിഷ്ഠകൾക്ക് ചാര്‍ത്തിയ 1300 ഗ്രാം തൂക്കം വരുന്ന കിരീടങ്ങള്‍ നഷ്ടപ്പെട്ടു.
തിരുപ്പതി: തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യ രത്നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. മലയപ്പ, ശ്രീദേവി, ഭൂദേവി എന്നീ ഉപ പ്രതിഷ്ഠകൾക്ക് ചാര്‍ത്തിയ 1300 ഗ്രാം തൂക്കം വരുന്ന കിരീടങ്ങളാണ് മോഷണം പോയത്. ഇവ നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ക്ഷേത്രാധികാരികൾ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം നട തുറന്നപ്പോഴാണ് കിരീടം കാണാതായ കാര്യം പൂജാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് ക്ഷേത്രം പ്രസിഡന്റ് ഗ്യാന പ്രകാശ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ക്ഷേത്രം…
Read Moreമലയാളികളുടെ പ്രശ്‌നപരിഹാരത്തിനായി സർക്കാർ തലത്തിൽ ശ്രമിക്കുമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ
ബെംഗളൂരു: കർണാടകത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ തലത്തിൽ പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. സമന്വയ വിദ്യഭ്യാസ കേന്ദ്രം സ്ഥാപിക്കാൻ വഖഫ് ബോർഡിന്റെ കീഴിലുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും സമസ്ത നേതാകളുമായി അലോചിച്ച് ഇതിനുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്ക അവസ്ഥയ്ക്ക് പരിഹാരമായി കേരളാ മാതൃകയിൽ സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സഹായം തേടി കെ.പി.സി.സി. സെക്രട്ടറി ടി.എം. ഷഹീദിന്റെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
Read Moreകടം വാങ്ങി മുങ്ങുന്നവരെ കുടുക്കാന്‍ മൊബൈൽ ആപ്പ്!!
ബീജിംഗ്: കടം വാങ്ങി മുങ്ങുന്നവരെ കണ്ട് പിടിക്കാന്‍ ഇനി മാഷിയിട്ടൊന്നും നോക്കണ്ട. പകരം ഫോണില്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മാത്രം മതി. ചൈനയിലെ അതിപ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെയാണ് ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പണം നല്‍കാനുള്ള വ്യക്തിയെക്കുറിച്ചുളള ചില വിവരങ്ങള്‍ ആപ്പില്‍ നല്കുമ്പോള് അയാള്‍ എവിടെയുണ്ടെന്ന് ആപ് കാണിച്ച് തരും. ഇതിനിടെ അയാള്‍ സ്ഥലംവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ അതും അറിയാനൊക്കും. എന്നാല്‍, അഞ്ഞൂറുമീറ്ററിനും അപ്പുറമാണ് അയാളെങ്കില്‍ കൃത്യമായ വിവര൦ ലഭിച്ചെന്ന് വരില്ല. പണം നല്‍കാനുള്ള വ്യക്തിയുടെ പേര്‍, ഫോട്ടോ, തുടങ്ങിയവ അപില്‍…
Read Moreപരാതി നല്‍കാനെത്തിയ വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബെംഗളൂരു കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലെ 71പോലീസുകാരെ സ്ഥലംമാറ്റി.
ബെംഗുളൂരു: വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലെ 71 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്‌ഐ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ആരോപണ വിധേയരായ 78 പേരില്‍ 71 പേര്‍ക്കെതിരെയാണ് നടപടി. ചേരിതിരിഞ്ഞ് പോരടിക്കുന്നന്തായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലം മാറ്റം. കഴിഞ്ഞ 20ന് നടന്ന സംഭവത്തിനെ തുടര്‍ന്നാണ് നടപടി. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എഎസ്‌ഐ രേണുകയ്യ ഉള്‍പ്പെടെ 3 പോലീസുകാര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ മൂന്ന് എഎസ്‌ഐമാരെ അന്വേഷണ…
Read Moreബീഹാറിലെ വൈശാലിക്കടുത്ത് തീവണ്ടി പാളം തെറ്റി;6 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്.
ബീഹാർ: ബീഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിലെ വൈശാലി ജില്ലയ്ക്ക് സമീപം ഇന്ന് പുലർച്ചെ 3.50നാണ് അപകടമുണ്ടായത്. ബീഹാറിലെ ജോഗ്ബാനിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സീമാഞ്ചൽ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. സീമാഞ്ചൽ എക്സ്പ്രസിന്‍റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. അപകടസമയം ട്രെയിൻ പൂർണ വേഗതയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
Read Moreപിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കമാവും.
ബെംഗളൂരു : പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയുമായ നിമ്മി ചക്കിങ്ങല്‍ നയിക്കുന്ന സംഗീത ക്ലാസ്സുകള്‍ക്ക് ഇന്ന് കൊത്താന്നൂരില്‍ തുടക്കമാവും.ഇന്ന് വൈകുന്നേരം 05:30 ന് നടന അക്കാ ദമിയില്‍ ആണ് ഉത്ഘാടനം. അഡ്മിഷനു ബന്ധപ്പെടുക വിപിന്‍ -9535814185/ജൂലി – 8861243327
Read More