അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഖത്തറിന് നേരെ യുഎഇ ആരാധകരുടെ ആക്രമണം.
ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്.
https://twitter.com/mrjordangardner/status/1090258401840386050
ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജപ്പാനെ നേരിടും.
തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ചിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടേയും ആരാധകര്‍ അഭിമാന പോരാട്ടമായാണ് ഈ മത്സരത്തെ കണ്ടിരുന്നത്.
അതോടൊപ്പം 2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഈ വിജയം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.