ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റ്‌ വീതം;രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ രന്ദീപ് സിങ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്.

ഡല്‍ഹി :രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെര‍ഞ്ഞെടുപ്പായിരുന്നു ഇത്. ഹരിയാനയിലെ ജിന്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിസ്ഥാനാര്‍ഥി വിജയിച്ചു. വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് വൈകിയിരുന്നു.

12935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ മിഥന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രന്ദീപ് സിങ് സുര്‍ജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇവിടെ ബിജെപി ജയിച്ചത്. ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവായ ദിഗ് വിജയ് സിംഗ് ചൗട്ടാലയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

അതേസമയം രാജസ്ഥാനിലെ രാംഗര്‍ഹില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസിനായി മത്സരിച്ച സാഫിയാ സുബൈര്‍ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംഗറില്‍ നിന്നും വിജയിച്ചത്. ഈ ജയത്തോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം നൂറായി ഉയര്‍ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts