ന്യൂഡല്‍ഹി: ഇവിഎം ഹാക്കിംഗുമായി ബന്ധപ്പെട്ട് യു.എസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ ഗുരുതരമെന്ന് പ്രതിപക്ഷം.
അന്വേഷണം നടത്താതെ ആരോപണത്തെ പിന്തുണയ്ക്കാനോ തള്ളിക്കളയാനോ കഴിയില്ല. പക്ഷെ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുള്ളത് ഉറപ്പാണ്. ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന മനസോടെ കാണണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
അതേസമയം, ഹാക്കിംഗ് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായ പരിപാടിയില്‍ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായല്ലെന്നും സിങ്വി പറഞ്ഞു. യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷനിലെ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പോയതെന്നും പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അഭിഷേക് സിങ്വി പറഞ്ഞു.
എന്നാല്‍, കപില്‍ സിബല്‍ പരിപാടിയില്‍ പങ്കെടുത്തത് രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും പറഞ്ഞയച്ചിട്ടാണെന്നും പാക്കിസ്ഥാനില്‍ വരെ കോണ്‍ഗ്രസിന് ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചിരുന്നു.
കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ കക്ഷികള്‍ക്ക് ഇ.വി.എം സംബന്ധിച്ച് ആശങ്കയുണ്ടെന്നും സിങ്വി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.