ഹരിപ്പാട്: രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ ഇനി 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് മുട്ടം സ്വദേശിനി കാര്‍ത്ത്യാനിയമ്മ. തൊണ്ണൂറ്റിയാറാം വയസ്സിലായിരുന്നു റാങ്ക് നേട്ടം. റാങ്ക് ലഭിച്ചതിനെതുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കാർത്യായനി അമ്മയ്ക്ക് അഭിനന്ദനം അർപ്പിക്കാൻ എത്തിയിരുന്നു. അക്കൂട്ടത്തിൽ കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യവും കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ജീവിതവും പഠനരീതികളുമെല്ലാം വിശദമായി മനസ്സിലാക്കി,…
Read MoreDay: 20 January 2019
കോൺഗ്രസ് എംഎൽഎമാർ ചേരിതിരിഞ്ഞ് തല്ലി;ഈഗിൾടൺ റിസോർട്ടിൽ തല്ലിനെ തുടർന്ന് ഒരു കോൺഗ്രസ് എംഎൽഎ ആശുപത്രിയിൽ;ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കുപ്പി കൊണ്ട് തലക്ക് അടിയേറ്റതിനാൽ.
ബെംഗളൂരു: ഈഗിൾടൺ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അനന്ത് സിംഗ് എന്ന എംഎല്‍എ ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് ജെ.എന്‍.ഗണേശ് എന്ന എംഎല്‍എയുമായി അനന്ത് സിംഗ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും സിംഗിനെ ഗണേശ് കുപ്പിക്ക് അടിച്ചെന്നും ഒരു പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാവിലെ അപ്പോളോ ആശുപത്രിയിലെത്തി. അതേസമയം, ആശുപത്രിയില്‍ പ്രവേശിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രഘുനാഥ് പരാതിപ്പെട്ടു. സംഘര്‍ഷമുണ്ടായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ തള്ളി. എന്നാല്‍ ഇദ്ദേഹത്തിന്റെ…
Read Moreശിവാജിനഗറിൽ നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.
ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ശിവാജി നഗറിൽ പ്രവർത്തനമാരംഭിച്ചു ചെയ്തു.എൻ എ ഹാരിസ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.മുൻ മന്ത്രി ജെ അലക്സാണ്ടർ മുഖ്യാതിഥി ആയിരുന്നു. നോർക്ക ജനറൽ മാനേജർ ഡി ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ,ലോക കേരള സഭാ പ്രതിനിധികളായ സി കുഞ്ഞപ്പൻ, ആർ വി ആചാരി, എ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. മുൻപ് കോറമംഗലയിലെ രഹേജ ആർക്കേഡിൽ ആണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പുതിയ ഓഫീസ്…
Read Moreവന്‍ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍
വന്‍ ഓഫറുകളുമായി ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനി. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെയും ഇളവ് ലഭിക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവുകള്‍. ആപ്പിള്‍, സാംസങ്, ലെനോവോ, സോണി, വണ്‍പ്ലസ് തുടങ്ങിയവയുടെ ഹാന്‍ഡ്സെറ്റുകള്‍ വില്‍പ്പനയ്ക്കുണ്ട്. 74,690 രൂപ വിലയുള്ള സാംസങ് ഗ്യാലക്സി നോട്ട്8 39,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. 22,999 രൂപയുടെ വാവെയ് പി20 ലൈറ്റ് 12,999 രൂപയ്ക്ക് സ്വന്തമാക്കാം നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രഡിറ്റ്…
Read Moreകര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു
ബംഗളൂരു: നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തുടരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നുവിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടിസയച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നൊരു സൂചനയുണ്ട്. ഓപ്പറേഷന് താമരയെ തകര്‍ക്കാനായെങ്കിലും പാര്‍ട്ടി എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ നിന്നു പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയാറായിട്ടില്ല. ബിഡതിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ എന്നീ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യം…
Read Moreമുലപ്പാൽ തികയാതെ കുഞ്ഞുവാവകൾ ഇനി കരയേണ്ട; സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ മുലപ്പാൽ ബാങ്ക് വാണി വിലാസ് ആശുപത്രിയിൽ തയ്യാറാകുന്നു;150 ഓളം കുട്ടികൾക്ക് ഉപകാരപ്പെടും.
ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ മുലപ്പാൽ ബാങ്ക് തുറക്കാൻ തയ്യാറായി വാണി വിലാസ് ഹോസ്പിറ്റൽ. അതിന് വേണ്ട ടെണ്ടർ നടപടികൾ ആരംഭിച്ചു. 2018ൽ 17000 കുട്ടികളാണ് ഈ ആശുപത്രിയിൽ ജനിച്ചത് അതിൽ 35 % മുതൽ 40% വരെ കുട്ടികൾക്ക് പുറത്ത് നിന്നുള്ള മുലപ്പാലിന്റെ ആവശ്യം വരാറുണ്ട്. ശേഖരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള മുലപ്പാൽ പാസ്ചു റൈസ് ചെയ്തതിന് ശേഷം 20°C സൂക്ഷിക്കുകയും ആവശ്യക്കാർ അത് അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റിയതിന് ശേഷം ഉപയോഗിക്കുകയും ചെയ്യാം. വാണി വിലാസ് ആശുപത്രി, ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രി, ഗൗസിയ…
Read More