ബെംഗളൂരു: പാവഗഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എക്സ്പ്രസ് ബസിൽ മറന്നുവച്ച 6 ലക്ഷം രൂപയുടെ സ്വർണാഭരണം കർണാടക ആർടിസി കണ്ടക്ടറുടെ സത്യസന്ധതമൂലം ഉടമയ്ക്ക് തിരിച്ചുകിട്ടി. തുമക്കൂരു പാവഗഡ സ്വദേശിനി നാഗലതയ്ക്കാണു സ്വർണാഭരണങ്ങളും 5000 രൂപയും തിരികെലഭിച്ചത്.
കണ്ടക്ടർ ആർ.ശ്രീധറിന് കർണാടക ആർടിസി എംഡി സി.ശിവയോഗി ഉപഹാരം സമ്മാനിച്ചു. ബസിൽ കയറിയ നാഗലത നവരംഗ് ജംക്ഷനിൽ ബസിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു. മല്ലേശ്വരത്തെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് മറന്ന കാര്യം അറിയുന്നത്. ബസ് മജസ്റ്റിക് ബസ് ടെർമിനലിലെത്തിയപ്പോൾ സീറ്റിലിരുന്ന ബാഗ് ശ്രീധറിന്റെ ശ്രദ്ധയിൽപെട്ടു. ബാഗിൽ ആഭരണവും പണവും കണ്ടതോടെ ഡിപ്പോ മാനേജരെ വിവരം അറിയിച്ചു.
ആധാർ കാർഡിൽ നിന്ന് ലഭിച്ച നാഗലതയുടെ വിലാസത്തിൽ ബന്ധപ്പെട്ടതോടെ ഇവർ ബസ് ടെർമിനലിലെത്തി ആഭരണവും പണവും ഏറ്റുവാങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.