ബെംഗളൂരു: നഗരത്തിലുടനീളം മുപ്പതോളം ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. ബി എം ടി സി ബസ് മുഴുവൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യത. ബസ് ഡിപ്പോ മാനേജർമാർക്ക് സർവീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.
19ഓളം കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെയും കല്ലേറ്. താത്കാലികമായി സെർവീസുകൾ നിർത്തിവച്ചു.
എയർപോർട്ട് റോഡ്, ബൊമ്മനാഹള്ളി, വിൽസൺ ഗാർഡൻ, നിലമംഗള റോഡ്, മൈസൂർ റോഡ്, അടുഗോടി, മണ്ഡനായകണഹള്ളി എന്നിവിടങ്ങളിലാണ് കല്ലേറ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ.
പ്രധിഷേധ പ്രകടനങ്ങൾ ഇന്നലത്തേക്കാളും അക്രമസക്തമാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് പ്രകടനം നടത്തുന്നു.
പലഭാഗങ്ങളിലായി 15,000 പോലീസുകാരെ നിയോഗിച്ചിരുന്നു. 15 ഡി.സി.പി.മാർ, 31 എ.സി.പി.മാർ, 143 ഇൻസ്പെക്ടർമാർ എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.
വൈകുന്നേരം 5 മണിക്ക് ശേഷം ബി എം ടി സി, കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് പുനരാരംഭിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.