കെ.ജി.എഫ്. നായകൻ യഷിന്റെ വീടിന് മുന്പില് ആരാധകന് തീകൊളുത്തി മരിച്ചു. രവി ശങ്കര്‍ എന്ന് പേരുള്ള ഒരാളാണ് ആത്മഹത്യ ചെയ്തത്. യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രവി ശങ്കര്‍ തീകൊളുത്തി മരിച്ചതെന്ന് റിപ്പോര്‍ട്ട്. ജനുവരി 8 ന് യഷിന്റെ പിറന്നാള്‍ ആയിരുന്നു. യഷിന്റെ പിറന്നാള്‍ ദിനത്തില്‍ യഷിനെ കാണാന്‍ അയാള്‍ താരത്തിന്റെ ഹൊസകേരഹള്ളിയിലെ വസതിക്ക് മുന്‍പിലെത്തി. താരത്തെ കാണാനും സെല്‍ഫിയെടുക്കാനുമാണ് ദസരഹള്ളിയില്‍ നിന്ന് അയാള്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ സുരക്ഷാജീവനക്കാര്‍ അയാളെ യഷിന്റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ സ്വയം തീകൊളുത്തുകയായിരുന്നു. മുതിര്‍ന്ന കന്നട സിനിമാതാരം…
Read MoreDay: 9 January 2019
കേരളത്തിൽ ഓണത്തിന് ‘ജവാന്’ വരും! കൂടുതല്‍ ഉണര്‍വ്വോടെ…
തിരുവനന്തപുരം: കുടിയന്മാരുടെ പ്രിയപ്പെട്ട ബ്രാന്റായ ‘ജവാന്’ റം ഓണവിപണി അടക്കിവാഴും! പ്രതിദിനം രണ്ടായിരം കെയ്സ് അധികം ഉത്പാദിപ്പിച്ച് വിപണി പിടിക്കാന്‍ സര്‍ക്കാര്‍ ഡിസ്റ്റിലറിയായ പത്തനംതിട്ട പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ഒരുങ്ങുകയാണ്. ഒരുകോടിയോളം രൂപ ചെലവിട്ട് കമ്പനിയില്‍ ഇതിനായി പുതിയ പ്രൊഡക്ഷന്‍ ബോട്ടിലിംഗ് യൂണിറ്റുകളുടെ നിര്‍മ്മാണം തുടങ്ങി. രണ്ട് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഓണക്കാലമാകുമ്പോഴേക്കും ജവാന് ഡീലക്സ് സ്പെഷ്യല്‍ ട്രിപ്പിള്‍ എക്സ് റം കൂടുതല്‍ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. വന്‍ ഡിമാന്റുണ്ടെങ്കിലും ആവശ്യത്തിന് ജവാന് റം കിട്ടാറില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനാവും.…
Read Moreജെഡിഎസ് എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ടു
ബെംഗളൂരു: ജെഡിഎസ് എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.18കാരിയായ അനന്തരവളുമായി രണ്ടുമാസം മുന്‍പാണ് മനു ഒളിച്ചോടിയത്. ജെഡിഎസ് എംഎല്‍എ കെ ഗോപാലയ്യയുടെ സഹോദരനായ ബസവരാജുവിന്റെ മകള്‍ പല്ലവിയുമായാണ് മനു ഒളിച്ചോടിയത്. തുംകൂർ ജില്ലിലെ കൊറതഗരെക്ക് സമീപമുള്ള ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട മനുവിന് ഗുണ്ടാപശ്ചാത്തലമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.ബസവരാജുവിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട യുവാവ്. ബസവരാജുവില്‍ നിന്നും മകന് കിരണില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഫേസ്ബുക്കില്‍ നിരവധി വീഡിയോകള്‍ മനു പോസ്റ്റ് ചെയ്തിരുന്നു. ഒരു ഡിവിഡി ഷോപ്പും ഇയാള്‍ നടത്തിയിരുന്നു. കാമാക്ഷി പാളയം…
Read Moreപൊലീസുകാരനെ കുത്തിപരുക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടയെ വെടിവച്ചുവീഴ്ത്തി
ബെംഗളൂരു: പൊലീസ് കോൺസ്റ്റബിളിനെ കുത്തിപരുക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടയെ വെടിവച്ചുവീഴ്ത്തി. റൗഡി തബ്രീസ് ബിലാവർ (27)നെയാണ് എസ്ഐ എഡ്വിൻ പ്രദീപ് വെടിവച്ച് കീഴ്പ്പെടുത്തിയത്. കെജി ഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവകുമാറിനെയാണ് കുത്തിയത്. കൊലപാതകം അടക്കം 14 ക്രിമിനൽ കേസുകളിൽ പ്രതിയായ തബ്രീസിനെ പിടികൂടാനാണ് എച്ച്ബിആർ ലേഔട്ടിലെ വനംവകുപ്പ് ഓഫിസിന് സമീപം പൊലീസ് സംഘം എത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെയാണ് ശിവകുമാറിന് കുത്തേറ്റത്.
Read Moreവൈ.എസ്.ആറായി മമ്മൂട്ടി!! ‘യാത്ര’ യുടെ ട്രെയിലര്‍ കാണാം..
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തെലുങ്കുചിത്രം ‘യാത്ര’യുടെ ആദ്യ ട്രെയിലർ എത്തി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ കഥ പറയുന്ന ചിത്രമാണ് ‘യാത്ര’. വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടുന്ന വൈഎസ്ആറിനെ സിനിമയില്‍ കാണാമെന്ന് ട്രെയിലര്‍ ഉറപ്പിക്കുന്നു. ഹൈക്കമാന്‍ഡിനെ നിങ്ങള്‍ അനുസരിച്ചേ പറ്റൂവെന്ന മുന്നറിയിപ്പോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര് നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് സിനിമ. വൈ.എസ്.രാജശേഖര റെഡ്ഡിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച ഇതിനോടകം ചലച്ചിത്രമേഖലയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. 30 കോടി രൂപയാണ് യാത്രയുടെ ബജറ്റ്.…
Read Moreകാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്ഥാടകന് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗതമായ കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു തീര്ഥാടകന് ദാരുണാന്ത്യം. കിരിയിലാംതോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര് കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്. തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ തീര്ഥാടകന് പരമശിവം (35) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിന്റോഡ് ഈസ്റ്റ് തെരുവില്‍ ജ്ഞാന ശേഖരന്റെ മകനാണ് കൊല്ലപ്പെട്ട പരമശിവം. ആയിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് കാലത്ത് ഇതുവഴി നടന്നു വരുന്നത്. രാത്രിയില്‍ ഇവര്‍ വിശ്രമിച്ച കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാന്‍ അടുത്ത കടയിലേക്ക്…
Read Moreനഗരത്തിൽ പ്രധിഷേധം ശക്തം, 30 ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്.
ബെംഗളൂരു: നഗരത്തിലുടനീളം മുപ്പതോളം ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. ബി എം ടി സി ബസ് മുഴുവൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യത. ബസ് ഡിപ്പോ മാനേജർമാർക്ക് സർവീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 19ഓളം കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെയും കല്ലേറ്. താത്കാലികമായി സെർവീസുകൾ നിർത്തിവച്ചു. എയർപോർട്ട് റോഡ്, ബൊമ്മനാഹള്ളി, വിൽസൺ ഗാർഡൻ, നിലമംഗള റോഡ്, മൈസൂർ റോഡ്, അടുഗോടി, മണ്ഡനായകണഹള്ളി എന്നിവിടങ്ങളിലാണ് കല്ലേറ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ. പ്രധിഷേധ പ്രകടനങ്ങൾ ഇന്നലത്തേക്കാളും അക്രമസക്തമാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാർ…
Read Moreപണിമുടക്ക് രണ്ടാം ദിവസം; നഗരമധ്യത്തിൽ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും നഗരത്തിൽ പരക്കെ പ്രധിഷേധ പ്രകടങ്ങൾ. ജിഗ്നി, ചന്ദാപുര, ബൊമ്മസാന്ദ്ര പ്രദേശത്തെ ഫാക്ടറികളിലെ ജോലിക്കാരെ ട്രേഡ് യൂണിയൻ പ്രതിഷേധക്കാർ നിർബന്ധിതമായി സമരത്തിനിറക്കി. അനേകലിലെ ഫാക്ടറികൾ അടപ്പിച്ചു. കെങ്കേരിക്കടുത്തു രണ്ട് ബി എം ടി സി ബസ്സുകൾക്ക് നേരെ കല്ലേറ്. ടൗൺ ഹാളിനാടുത്തു കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു. അക്രമങ്ങൾ തടയാനും പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കാനും ഇവിടെ എ സി പിയുടെ നേതൃത്വത്തിൽ 2 ബി എം ടി സി ബസ്സുകൾ, 1 വാട്ടർജെറ്റ്,…
Read Moreമൊബൈല്‍ വാലറ്റ് കമ്പനികള്‍ മാര്‍ച്ചോടെ പൂട്ടേണ്ടിവരും!
മൊബൈല്‍ വാലറ്റ് കമ്പനികള്‍ 2019 മാര്‍ച്ചോടെ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. പക്ഷേ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിട്ടില്ല. എങ്കിലും 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍…
Read Moreകേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിന് തറക്കല്ലിട്ടു
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആർ. മഞ്ജുനാഥ് എം. എൽ.എ.യും സമാജം സ്ഥാപക പ്രസിഡന്റ് എം.എ. കരീമും ചേർന്ന് നിർവഹിച്ചു. സമാജം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ചിത്തരഞ്ജൻ, ബിൽഡിങ് കമ്മിറ്റി ചെയർമാൻ ബാലചന്ദ്രൻ, കൺവീനർ സുഗതകുമാരൻ നായർ, ആർ. മുരളീധരൻ നായർ, എസ്. മോഹനൻ, ബിജു ജേക്കബ്, ഇ. ആർ. ഷിബു, മധുസൂദനൻ, വിശ്വനാഥൻ പിള്ള, സത്യനാഥൻ ബാബു, ആർ.ആർ. രവി, വി.കെ. വിജയൻ, രാമചന്ദ്രൻ, രഘുനാഥൻ പിള്ള, ഗോകുലൻ എന്നിവർ നേതൃത്വം നൽകി.
Read More