കേരളത്തിൽ ഓണത്തിന് ‘ജവാന്‍’ വരും! കൂടുതല്‍ ഉണര്‍വ്വോടെ…

തിരുവനന്തപുരം: കുടിയന്മാരുടെ പ്രിയപ്പെട്ട  ബ്രാന്‍റായ ‘ജവാന്‍’ റം ഓണവിപണി അടക്കിവാഴും!

പ്രതിദിനം രണ്ടായിരം കെയ്സ് അധികം ഉത്പാദിപ്പിച്ച് വിപണി പിടിക്കാന്‍ സര്‍ക്കാര്‍ ഡിസ്റ്റിലറിയായ പത്തനംതിട്ട പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ഒരുങ്ങുകയാണ്. ഒരുകോടിയോളം രൂപ ചെലവിട്ട് കമ്പനിയില്‍ ഇതിനായി പുതിയ പ്രൊഡക്ഷന്‍ ബോട്ടിലിംഗ് യൂണിറ്റുകളുടെ നിര്‍മ്മാണം തുടങ്ങി.

രണ്ട് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഓണക്കാലമാകുമ്പോഴേക്കും ജവാന്‍ ഡീലക്സ് സ്‌പെഷ്യല്‍ ട്രിപ്പിള്‍ എക്സ് റം കൂടുതല്‍ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. വന്‍ ഡിമാന്റുണ്ടെങ്കിലും ആവശ്യത്തിന് ജവാന്‍ റം കിട്ടാറില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനാവും. നിലവില്‍ പ്രതിദിനം 6000 കെയ്സാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പ്ളാന്റ് വരുന്നതോടെ ഇത് 8000 കെയ്സായി ഉയരും.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും മിതമായ വിലയുമാണ് സാധാരണക്കാര്‍ക്ക് ജവാനെ പ്രിയപ്പെട്ടതാക്കിയത്. മറ്റ് ബ്രാന്‍ഡുകളുമായി വിപണിയില്‍ കിടപിടിക്കാനും ജവാന് കഴിയുന്നുണ്ട്. ന്യൂട്രല്‍ ആല്‍ക്കഹോളും സ്പിരിറ്റും ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ജവാന്‍ റം തിരുവനന്തപുരത്തെ ഗവണ്‍മെന്റ് കെമിക്കല്‍ ലാബില്‍ പരിശോധന നടത്തിയ ശേഷമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെയും പെരിങ്ങര, നിരണം പഞ്ചായത്തുകളിലെയും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും 75 സ്ത്രീ തൊഴിലാളികള്‍ സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ കമ്ബനിയില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ പ്ളാന്റ് വരുന്നതോടെ 25 പേര്‍ക്ക് കൂടി ജോലി സാദ്ധ്യതയുണ്ടാകും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ജോലി സമയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts