ന്യൂഡല്‍ഹി: 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം പുറത്തിറക്കിയിരിക്കുന്നത്. നാളെയാണ് വാജ്പേയിയുടെ ജന്മദിനം.
നാണയത്തിന്റെ ഒരു വശത്തു വാജ്പേയിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുമുണ്ട്.
ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. 135 ഗ്രാമാണ് നാണയത്തിന്റെ ഭാരം. വെള്ളി (50%), ചെമ്പ് (40%), നിക്കല്‍ (5%), സിങ്ക് (5%) എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിച്ചിരിക്കുന്നത്.
PM @narendramodi releases commemorative coin in memory of former PM #AtalBihariVajpayeepic.twitter.com/q1l4HJAYtG
— PIB India (@PIB_India) December 24, 2018
മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ, സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നുമുണ്ട്.
ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, സാംസ്കാരിക സഹമന്ത്രി മഹേഷ് ശർമ്മ, ബി.ജെ.പി. ദേശീയ പ്രസിഡന്‍റ് അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ അധ്വാനി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 75ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും പുറത്തിറക്കുമെന്ന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.