സഞ്ജു സാംസണിന്‍റെ വിവാഹ വീഡിയോ ടീസര്‍ പുറത്തിറങ്ങി

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്‍റെ വിവാഹം. നീണ്ട അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്തായിരുന്നു ഇരുവരിലും പ്രണയം മൊട്ടിട്ടത്.

ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം ജഴ്സിയിലും അരങ്ങേറി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഇന്നലെ ലളിതമായ ചടങ്ങിന് ശേഷം നടന്ന വിവാഹ സല്‍ക്കാരത്തില്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയും ഓസ്‌ട്രേലിയന്‍ പര്യടനവും നടക്കുന്നതിനാല്‍ അധികം താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നില്ല. ഈമാസം 30ന് മൊഹാലിയില്‍ നടക്കുന്ന രഞ്ജി മത്സരത്തിന് മുമ്പായി സഞ്ജു ടീമിനൊപ്പം ചേരും.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്കു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സ‍ഞ്ജുവിനെ ആരാധക ശ്രദ്ധയിലെത്തിച്ചത്. 2013ൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts