100 രൂ​പ നാ​ണ​യം പുറത്തിറക്കി!!

ന്യൂ​ഡ​ല്‍​ഹി: 100 രൂ​പ​യു​ടെ നാ​ണ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി.

മുന്‍ പ്രധാനമന്ത്രി അ​ട​ല്‍ ബി​ഹാ​രി  വാ​ജ്പേ​യി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ നാ​ണ​യം പു​റ​ത്തി​റ​ക്കിയിരിക്കുന്നത്. നാളെയാണ് വാ​ജ്പേ​യി​യുടെ ജന്മദിനം.

നാ​ണ​യ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു വാ​ജ്പേ​യി​യു​ടെ ചി​ത്ര​മാണ് ആലേഖനം ചെയ്തിരിക്കുന്നത്. ചി​ത്ര​ത്തോ​ടൊ​പ്പം ദേ​വ​നാ​ഗ​രി ലി​പി​യി​ലും ഇം​ഗ്ലീ​ഷി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രുമു​ണ്ട്.

ചി​ത്ര​ത്തി​നു താ​ഴെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​ന, മ​ര​ണ വ​ര്‍​ഷ​ങ്ങ​ളാ​യ 1924, 2018 എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. 135 ഗ്രാ​മാ​ണ് നാ​ണ​യ​ത്തി​ന്‍റെ ഭാ​രം. വെ​ള്ളി (50%), ചെ​മ്പ് (40%), നി​ക്ക​ല്‍ (5%)‍, സിങ്ക് (5%) എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ണ​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

മ​റു​വ​ശ​ത്ത് അ​ശോ​ക​സ്തം​ഭ​ത്തി​ലെ സിം​ഹം, സിം​ഹ​ത്തോ​ടൊ​പ്പം ദേ​വ​നാ​ഗ​രി ലി​പി​യി​ല്‍ സ​ത്യ​മേ​വ ജ​യ​തേ, സിം​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ദേ​വ​നാ​ഗ​രി ലി​പി​യി​ല്‍ ഭാ​ര​ത് എ​ന്നും വ​ല​തു​ഭാ​ഗ​ത്ത് ഇം​ഗ്ലീ​ഷി​ല്‍ ഇ​ന്ത്യ എ​ന്നു​മു​ണ്ട്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, സാംസ്കാരിക സഹമന്ത്രി മഹേഷ് ശർമ്മ, ബി.ജെ.പി. ദേശീയ പ്രസിഡന്‍റ് അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ അധ്വാനി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 75ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും പുറത്തിറക്കുമെന്ന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts