മകന് പേരിട്ടു; മാതാപിതാക്കൾക്ക് തടവുശിക്ഷ!

ലണ്ടൻ: മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട നവനാസി ദമ്പതികൾക്ക് തടവുശിക്ഷ. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അം​ഗങ്ങളായ ദമ്പതിമാരെ ലണ്ടൻ പൊലീസാണ് തടവിന് ശിക്ഷിച്ചത്. പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചു​ഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അം​ഗങ്ങളാണിവരെന്നും ഇത്തരം സംഘടനകൾ മുഴുവനും നിരോധിക്കണമെന്നും കോടതി പറയുന്നു. Adam Thomas says he gave his son the middle name Adolf to show “admiration”…

Read More

ജനുവരി 8, 9 ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ

മുംബൈ: ജനുവരി 8, 9 തിയതികളില്‍ ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ. കഴിഞ്ഞ നാലര വര്‍ഷമായി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ഗ്രാമീണ മേഖല നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെയും കാര്‍ഷിക കടത്തിന് നേരെ മുഖം തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരേയുമാണ്‌ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ കിസാന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയമനുസരിച്ചാണ് ഗ്രാമീണ്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചതെന്ന് എ.ഐ.കെ.എസ് അദ്ധ്യക്ഷന്‍ അശോക് ധവാലെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിലേറി നാലു വര്‍ഷത്തിലേറെയായിട്ടും ‘വാക്ക് പാലിക്കാത്ത’തിനെതിരെയാണ് ബന്ദ്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍…

Read More

വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016 ലോക്‌സഭ പാസാക്കി. പ്രതിഫലംപറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്നതാണ് ബില്‍. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ വിശേഷിപ്പിക്കുന്നത്. നിയമത്തിന്‍റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയില്‍ പറഞ്ഞു. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്‍റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമപരമായി…

Read More

പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;വിഷം കലർത്തിയത് മുൻപൂജാരി; നിർദ്ദേശം നൽകിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സാലൂർ മഠത്തിലെ സ്വാമി ഇമ്മാഡി മഹാദേവ.

ബെംഗളൂരു : മൃഗങ്ങൾ പോലും നാണിച്ച് പോകുന്ന കാര്യമാണ് ദൈവത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചാമരാജനഗർ സുൽവഡി കിച്ചു ഗുട്ടി മാരമ്മ ക്ഷേത്രത്തിൽ നടന്നത്, പ്രസാദം കഴിച്ച 15 പേർ മരണപ്പെട്ടു, 70 ഓളം പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. പുലാവിൽ കീടനാശിനി കലർത്തിയത് മുൻ പൂജാരി ദൊഡ്ഡയയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് ദൊഡ്ഡയ്യ സമ്മതിച്ചു. ഇവർക്ക് പുറമെ ക്ഷേത്ര സെക്രട്ടറി മതേഷ് ഭാര്യ…

Read More

സംസ്ഥാന സെക്രട്ടറിയെ വീഴ്ത്തിയത് സ്വഭാവദൂഷ്യം എന്ന പരാതി ;രണ്ടു തവണ എംഎൽഎ ആയ ശ്രീരാമ റെഡ്ഡി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ നാലാം സ്ഥാനത്തേക്ക് തള്ളിയ നേതാവ്; യെച്ചൂരിക്ക് അതൃപ്തി.

ബെംഗളൂരു :  ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം എംഎൽഎ പി കെ ശശിക്കെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ പല പരിപാടികളിലും ശശി കൂളായി പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഈ സംഭവത്തിൽ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴും തീവ്രത കുറഞ്ഞ പീഡനമാണ് ശശിയുടേതെന്നും നൽകിയത് വലിയ ശിക്ഷ ആണെന്നുമാണ് യെച്ചൂരി അടക്കമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇത് നേതാവിനെ സംരക്ഷിക്കലാണെന്ന ആക്ഷേപം ഉയരുകയും ചെയ്യുന്നു. ഇതിനിടെ പി.കെ ശശി…

Read More

കേരളത്തിൽ ഇനി ‘ബ്രഹ്മഗിരി കോഴി’; അന്യസംസ്ഥാന കോഴിലോബികൾക്ക് തിരിച്ചടി!

പാലക്കാട്: ‘കേരള ചിക്കൻ പദ്ധതി’യുടെ ജില്ലയിലെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയിൽ ലഭ്യമാവും. മിതമായ വിലയിൽ കോഴി ലഭ്യമാക്കുന്നതിനായി ബ്രഹ്മഗിരി ഫാർമേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരിയിൽ  പാലക്കാട്, മണ്ണാർക്കാട്, അലനല്ലൂർ, തച്ചമ്പാറ എന്നിവിടങ്ങളിലായി തുടങ്ങുന്ന ഔട്ട്‌ലറ്റുകൾ ഘട്ടം ഘട്ടമായി കൂട്ടും. കിലോഗ്രാമിന് 87-90 രൂപ നിരക്കിൽ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വയനാട്ടിൽ നിന്നുള്ള കോഴികളെയാണ് എത്തിക്കുക. പാലക്കാട് ജില്ലയിലെ കൊമ്പം, മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളിൽ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ…

Read More

സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന ജി വി ശ്രീരാമ റെഡ്ഡിക്ക് സ്ഥാനം നഷ്ടമായി.

ബെംഗളൂരു: സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന ജി വി ശ്രീരാമ റെഡ്ഡിക്ക് സ്ഥാനം നഷ്ടമായി.കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് നടപടി തീരുമാനിച്ചത്. യച്ചൂരി പക്ഷക്കാരനായ ഇദ്ദേഹത്തെ ചിക്കബല്ലാപുര ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പകരം യു. ബസവരാജ പുതിയ സെക്രട്ടറിയാകും. ഇദ്ദേഹം യച്ചൂരി പക്ഷക്കാരനാണ്. ഇതേ യോഗത്തില്‍ തന്നെയാണ് പി.കെ ശശി എംഎല്‍എയെ അറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും ശരിവെച്ചത്. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും ശ്രീരാമ റെഡ്ഡിക്കെതിരായ നടപടിയോട് വിയോജിച്ചു. കേന്ദ്ര കമ്മിറ്റി…

Read More

യുവാവിനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം

കർണ്ണാടക; വനത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. താന്നിക്കൽ ജോർജിനെയാണ് (48) കഴിഞ്ഞ 11 ന് കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ട് സംഘത്തിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് സുഹൃതുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

Read More

നിയമസഭാ കക്ഷി യോ​ഗം; പങ്കെടുക്കാതെ രമേഷ് ജാർക്കി ഹോളി

ബെള​ഗാവി: നിയമസഭാ കക്ഷി യോ​ഗത്തിൽ നിന്ന് രമേഷ് ജാർക്കി ഹോളി വിട്ട് നിന്നു. തൊണ്ടവേദനയെതുടർന്ന് യോ​ഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കത്ത് നൽകിയിരുന്നു.

Read More

അറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ

ബെം​ഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി. വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .

Read More
Click Here to Follow Us