ലണ്ടൻ: മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട നവനാസി ദമ്പതികൾക്ക് തടവുശിക്ഷ. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയിലെ അംഗങ്ങളായ ദമ്പതിമാരെ ലണ്ടൻ പൊലീസാണ് തടവിന് ശിക്ഷിച്ചത്.
പിതാവ് ആദം തോമസിന് ആറ് വർഷത്തെ തടവും മാതാവ് പോർച്ചുഗീസ് സ്വദേശിനി ക്ലോഡിയ പട്ടടാസിന് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ജനാധിപത്യത്തിന് ഭീഷണിയാകുന്ന സംഘടനയിലെ അംഗങ്ങളാണിവരെന്നും ഇത്തരം സംഘടനകൾ മുഴുവനും നിരോധിക്കണമെന്നും കോടതി പറയുന്നു.
Adam Thomas says he gave his son the middle name Adolf to show “admiration” for Hitler https://t.co/yKzja22I0a
— BBC Oxford (@BBCOxford) October 26, 2018
മകന് അഡോൾഫ് ഹിറ്റ്ലറെന്ന് പേരിട്ട ഇവരുടെ ചരിത്രം പരിശോധിച്ചപ്പോൾ വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരാണിവർ എന്ന് കണ്ടെത്തിയതായും കോടതി വെളിപ്പെടുത്തി. ഗൂഢവും ഭീകരവുമായ ലക്ഷ്യങ്ങളുള്ള സംഘടനയാണ് ഇവരുടേതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.