മധ്യപ്രദേശും മിസോറമും നാളെ പോളിംഗ് ബൂത്തിലേക്ക്…

ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസോറമിലും നാളെയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്നലെ ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിച്ചുകൊണ്ട് കലാശക്കൊട്ട് നടന്നു. എല്ലാ പാര്‍ട്ടികളും ആവുംവിധം തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ന് ഇരു സംസ്ഥാനങ്ങളിലും നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. പോളിംഗ് ബൂത്തിലെത്തുംമുന്‍പ് ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലേയ്ക്ക് ഉറപ്പിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം നടന്നത്. അതേസമയം, അവസാനവട്ട പ്രചാരണം നടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴയുമായി…

Read More

ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ.

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്. രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം…

Read More

കൽബുറ​ഗി വധം; കർണ്ണാടക പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബെം​ഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറ​ഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം ബോംബെ ഹൈക്കോടതിയെ ഏൽപ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കൽബുറ​ഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയാണ് പരി​ഗണിച്ചത്. 2015 ഒാ​ഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കൽബുറ​ഗി കൊല്ലപ്പെട്ടത്.

Read More

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുക്കും. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ.കൃഷ്ണന്‍കുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണന്‍കുട്ടിക്കും കിട്ടുക. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.…

Read More

അംബരീഷിന് വിട ചൊല്ലി നഗരം;കണ്ഠീരവ സ്റ്റുഡിയോയിൽ അവസാനിക്കുന്നത്‌ പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്ര-രാഷ്ട്രീയ സപര്യ.

ബെംഗളൂരു: സുപ്പര്‍ താരവും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അംബരീഷിന് നാട് വിടചൊല്ലി. ബെംഗളൂരു നന്ദിനി ലേ ഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയിൽ, കന്നഡ സൂപ്പർതാരമായിരുന്ന ഡോ. രാജ്‌കുമാറിന്റെ സ്മാരകത്തിന് സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മകൻ അഭിഷേക് ചിതയ്ക്ക് തീകൊളുത്തി. ഭാര്യ സുമലതയും കുടുംബാംഗങ്ങളും പങ്കെടുത്തു. ചിതയിലേക്കുവെച്ച മൃതദേഹത്തിൽ സുമലത വിതുമ്പിക്കൊണ്ട് അന്ത്യചുംബനമേകി. പൊട്ടിക്കരഞ്ഞുകൊണ്ടാണ്  മകൻ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്. വൻജനാവലിയാണ് അന്ത്യച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു ചടങ്ങുകൾ.സ്വന്തം നാടായ മാണ്ഡ്യയിലെ വിശ്വേശ്വരയ്യ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം പതിനൊന്നുമണിയോടെയാണ് വ്യോമസേനാ…

Read More

വി​ഗ്രഹ തട്ടിപ്പ്;രണ്ട് പേർ പിടിയിൽ

ബെം​ഗളുരു: മാന്ത്രിക ശക്തിയുള്ള വി​ഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ അം​ഗങ്ങളായ 2 പേരെ വർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. നാ​ഗേഷ്, ശിവകുമാർ എന്നിവരാണ് പിടിയിലായത്.

Read More

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി

ബെം​ഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം.

Read More

രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

ബെം​ഗളുരു: നാ​ഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നി​ഗമനത്തിലാണ് പോലീസ്

Read More

ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം അപഹരിക്കൽ; പിടിയിലായത് 5 പേർ

വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ. ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ സഹോദരന‍നൽകിയ കേസിലാണ് 5 പേരും അറസ്റ്റിലായത്.

Read More

വരൾച്ച; 220 കോടി രൂപ അനുവദിച്ച് ഉത്തരവ്

ബെം​ഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ​ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് കർണ്ണാടക നിരോധിച്ചു

Read More
Click Here to Follow Us