നഴ്സിംഗിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ 9 വര്‍ഷത്തിന് ശേഷം മലയാളി യുവതി ഡല്‍ഹിയില്‍ പിടിയില്‍;ആളെ കണ്ടെത്താന്‍ കഴിയാതെ 2011ല്‍ കര്‍ണാടക പോലീസ് നിര്‍ത്തിവച്ച കേസിലാണ് വഴിത്തിരിവ്;പിടിയിലായത് ഇസ്രായേലിലേക്ക് വിമാനം കയറാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍.

ബെംഗളൂരു : ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് യാത്ര തുടങ്ങുന്നതിന്റെ മിനിട്ടുകള്‍ക്ക് മുന്‍പ് മലയാളിയായ  ഷീല മനോജ്‌ എന്നാ ഷീല പീറ്ററിനെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഇമ്മിഗ്രഷന്‍ ഓഫീസര്‍ അറസ്റ്റ് ചെയ്തു.

2009 ല്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിധാന്‍ സൌധ പോലീസ് 2011ല്‍ ഈ കേസ് അവസാനിപ്പിച്ചിരുന്നു,എന്നാല്‍ പ്രതിയുടെ പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ എല്ലാ വിമാന താവളങ്ങളിലേക്കും അയച്ചിരുന്നു,അതുകൊണ്ടാണ് ഷീല പിടിക്കപ്പെട്ടത്.

താന്‍ ചെയ്ത നഴ്സിംഗ് കോഴ്സിന് ആധികാരികത എല്ലാ എന്ന് മനസ്സിലാക്കിയ ഏറണാകുളം സ്വദേശിയായ ഷീല 2009 ല്‍ നഴ്സിംഗ് ഡിപ്ലോമ,കര്‍ണാടക നഴ്സിംഗ് കൌണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്,ഡയറക്റ്റ് റേറ്റ് ഓഫ് മെഡിക്കല്‍ എജുകേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കുകയും ട്രാവല്‍ എജെന്‍സി വഴി അഡിഷനല്  ചീഫ് സെക്രട്ടേറി ക്ക് വെരിഫികേഷന് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.ഒന്നര ലക്ഷം രൂപ നല്‍കി ബന്ധുവായ ബെന്നി ജോസഫ്‌ ആണ് സര്‍ട്ടിഫിക്കറ്റ് തനിക്കു നല്‍കിയത് എന്ന് ഷീല അവകാശപ്പെടുന്നു.

ഗാന്ധി നഗറില്‍ ഉള്ള കര്‍ണാടക നഴ്സിംഗ് കൌണ്‍സില്‍ രേഖകള്‍ എല്ലാം വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു,ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കേസ് രജിസ്റ്റര്‍ ചെയ്തു ,(വകുപ്പുകള്‍ cheating (IPC 468), using as a genuine a forged document (IPC 471) and cheating (IPC 420).)

പ്രതി അറസ്റ്റില്‍ ആയതിനാല്‍ കോടതിയുടെ അനുമതിയോടെ കേസ് വീണ്ടും ആരംഭിച്ചു,തനിക്കു ലഭിച്ച രേഖകള്‍ വ്യാജമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് ഷീല അഭിപ്രായപ്പെടുന്നത്,പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us