ബെംഗളൂരു: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം . ബെംഗളുരു തൊണ്ടഹഭാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ട്രെയിനിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും വനിതാ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഗൗരിബിദനൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ പെൺകുഞ്ഞും അമ്മയും സുഖമായിരിക്കുന്നെന്ന് അധികൃതർ വ്യക്തമാക്കി.
Read MoreMonth: October 2018
ഐടിപിഎല്‍ റോഡില്‍ മെട്രോ ജോലിക്കിടയില്‍ ഗൈല്‍ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു;ഭാഗികമായ ഗതാഗത നിയന്ത്രണം;വിശദവിവരങ്ങള്‍..
ബെംഗളൂരു: ഐടിപിഎല്‍ മെയിന്‍ റോഡില്‍ ഡികതലോനിന് സമീപം മെട്രോ ജോലിക്കിടയില്‍ ഗൈല്‍ (ഗ്യാസ് അതോരിട്ടി ഓഫ് ഇന്ത്യ)യുടെ വമ്പന്‍ പാചക വാതക ലൈന്‍ തകര്‍ന്നു.വാതക ലൈന്‍ പുനസ്ഥാപിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഗൈല്‍ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. അതെ സമയം സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് ഐ ടി പി എല്‍ മെയിന്‍ റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ്, ഗതാഗത സംബന്ധിയായി ബാംഗ്ലൂര്‍ പോലീസ് നിര്‍ദേശങ്ങള്‍ ഇവയാണ്: ഐ ടി പി എല്‍ മെയിന്‍ റോഡിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ദേവസന്ദ്ര മെയിന്‍ റോഡ് വഴി…
Read Moreഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം.
ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ഗോവ മുക്കിയത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം. ആറു ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. അഞ്ച്, 35 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. ഹ്യൂഗോ ബൊമാസും (12) ജാക്കിച്ചാന്ദ് സിങുമാണ്(20) ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. മാര്‍സെലീഞ്ഞോയും (എട്ടാം മിനിറ്റ്), എമിലിയാനോ അല്‍ഫാറോയും പൂനെയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.…
Read Moreധോണിയെ ടീമിലെടുക്കാത്തത് വിശ്രമത്തിനല്ല; പുറത്താക്കിയതാണെന്ന് സെലക്ടര്‍മാര്‍
വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒഴിവാക്കിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടീമില്‍ നിന്നും ഒഴിവാക്കിയത് വിശ്രമത്തിനല്ലെന്നും പുറത്താക്കിയതാണെന്നും സെലക്ടര്‍മാര്‍ ധോണിയോട് പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ധോണിക്ക് പകരക്കാരെ കണ്ടെത്താനാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ ശ്രമം. അടുത്ത ടി20 ലോകകപ്പില്‍ ധോണി കളിക്കില്ലെന്ന് സെലക്ടര്‍മാര്‍ ഉറപ്പിക്കുന്നു. ഋഷഭ് പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ പകരക്കാരനാക്കും. ധോണി 2020വരെ ക്രിക്കറ്റില്‍ തുടരില്ലെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ആരാധകര്‍ വ്യാപക…
Read Moreസ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിത്.
ബെംഗളൂരു: ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഭിപ്രായവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ദളിത് വിഭാഗക്കാരായ ആളുകൾക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയിൽ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു. പുരോഹിത വിഭാഗത്തിൽ നിന്നും ഒ.ബി.സി, പട്ടിക വിഭാഗത്തിൽ നിന്നുമുള്ള മൂന്ന് പേർ കൈകോർത്ത് പിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവർ അടികൊണ്ട് വീണപ്പോൾ മറ്റ് മൂന്ന് പേർ…
Read Moreകടുത്ത നിയന്ത്രണങ്ങൾ കൽപ്പിച്ച കോടതി വിധിക്കെതിരെ മഅദനി നാളെ ഹൈക്കോടതിലേക്ക്
ബെംഗളൂരു: മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും. പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദനിയുടെ പരാതി. സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു. ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം. ഇന്ന് മുതൽ നവംബർ നാല് വരെ കേരളത്തിൽ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്ഫോടനക്കേസ് വിചാരണക്കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നത്.
Read Moreതന്ത്രികടുംബവുമായി ബന്ധമില്ല;രാഹുൽ ഈശ്വറിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം.
പത്തനംതിട്ട: ശബരിമലയിൽ രക്തം ഇറ്റിച്ച് നട അടപ്പിക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം. രാഹുൽ ഈശ്വറിന് തന്ത്രികടുംബവുമായി ബന്ധമില്ലെന്ന് താഴമൺ കുടുംബം വാർ്ത്താക്കുറിപ്പിൽ വ്യക്തമാക്കി. വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കി. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വം ബോർഡുമായി നല്ല ബന്ധത്തിലാണ്…
Read Moreപിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് ഇനി ഓർമ
ബെംഗളുരു: കേസിൽ പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിടുന്നത് മൂലം ഉണ്ടാകുന്ന പൊല്ലാപ്പുകൾക്ക് തടയിടാൻ പോലീസ് രംഗത്ത്. പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ സർക്കാർ 5 ഏക്കർ ഭൂമി അനുവദിച്ചു. വഴിയരികിലും സ്റ്റേഷൻ പരിസരത്തും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികളും, മറ്റ് വസ്തുക്കളും മോഷണ ംപോകുന്നത് പതിവായതോടെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ മുന്നോട്ട് വന്നത്.
Read Moreകുറഞ്ഞ വിലക്ക് ഗുണമേൻമയുള്ള ഭക്ഷണം; 247 പുതിയ കാന്റീൻകൂടി ആരംഭിക്കും
ബെംഗളൂരു: പുതുതായി തുറക്കാൻ പോകുന്നത് 247 കാന്റീനുകൾ. ഇതിനായി 211.24 കോടി രൂപ അനുവദിച്ച് കഴിയ്ഞ്ഞു. താലൂക്ക് ആസ്ഥാനങ്ങൾക്ക് പുറമേ ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കർണ്ണാടകയിൽ കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാ കാന്റീൻ. 2017 ഒാഗസ്റ്റ് 15 നാണ് പദ്ധതി ആരംഭിച്ചത്. സമൃദ്ധമായ പ്രാതലിന് 5 രൂപയും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് നിരക്ക്.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണെന്നു ശശി തരൂർ;ശിവഭക്തനായ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണെന്നു കോൺഗ്രസ് എംപി ശശി തരൂർ. പേരു വെളിപ്പെടുത്താത്ത ഒരു ആർഎസ്എസ് നേതാവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് തരൂർ മോദിക്കെതിരെ ‘തേൾ’ പരാമർശം നടത്തിയത്. ബെംഗളൂരു സാഹിത്യോൽസവത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമർശം. ആർഎസ്എസിലെ ഒരാൾ ഒരു മാധ്യമപ്രവർത്തകനോടു പറഞ്ഞ അസാധാരണ അലങ്കാര പ്രയോഗം ഇതാണ്. ശിവലിംഗത്തിലിരിക്കുതേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് അതിനെ മാറ്റാൻ സാധിക്കില്ല. ചെരിപ്പോ മറ്റോ ഉപയോഗിച്ച് അടിക്കാമെന്നാണെങ്കിൽ അതിനും സാധിക്കില്ല– തരൂർ പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുൻപാണ് തരൂർ പരാമർശിച്ച വിശേഷണങ്ങളുൾപ്പെടുന്ന ലേഖനം ഒരു ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്. 2012 മാർച്ചിൽ പ്രസിദ്ധീകരിച്ചത്. 2012…
Read More