ബെംഗളൂരു: വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇതിന് തടയിടാന്‍ പുത്തന്‍ സംവിധാനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ നിന്ന് വിരമിച്ച രണ്ട് എഞ്ചിനീയര്‍മാരാണ് ശുചിത്വ തൊഴിലാളികളുടെ ജീവന് അപകടത്തിലാക്കുന്ന ശുചീകരണത്തിന് പകരം യന്ത്രം വികസിപ്പിച്ചത് അഴുക്കുചാലുകള്‍ക്കുള്ളിലും സെപ്റ്റിക് ടാങ്കുകള്‍ക്കുള്ളിലും ആളുകള്‍ക്ക് നേരിട്ട് പ്രവേശിക്കാതന്നെ ശുചീകരിക്കുന്നതിള്ള സംവിധാനമാണ് ഡോ.ബാലകൃഷ്ണന്, ജെര്‍മിയ ഒങ്കൊലു എന്നീ എഞ്ചിനീയര്‍മാര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇവര്‍ വികസിപ്പിച്ച നാല് യന്ത്രോപകരണങ്ങള്‍ തോട്ടിപ്പണിക്കാര്‍ നേരിടുന്ന ഭീഷണികളെ ഒരു പരിധിവരെ മറികടക്കാനാവുമെന്നാണ് കരുതുന്നത്. റോബോട്ടിക് ക്യാമറാ സിസ്റ്റം, ശക്തിയേറിയ വാട്ടര്‍ ജെറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതാണ് ഉപകരണങ്ങള്‍. 70 വയസുകാരനായ ബാലകൃഷ്ണന് 2008-ല്‍ എച്ച്.എ.എലില്‍ നിന്ന് ജനറല്‍ മാനേജറായിവിരമിച്ചയാളാണ്. എച്ച്.എ.എലിലെ സിസ്റ്റം സ്പെഷ്യലിസ്റ്റായിരുന്നു ജെര്‍മിയ. വിരമിച്ചതിന് ശേഷം ബാലകൃഷ്ണന് 2013-ലാണ് അജന്ത ടെക്നോളജി എന്ന കമ്പനി രൂപീകരിച്ചത്. ഈ കമ്പനിയാണിപ്പോള്‍ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ അഞ്ചുദിവസത്തില്‍ ഒരാള്‍വീതം.രാജ്യത്ത് മരണത്തിനിരയാകുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് അടുത്തിടെയാണ്. 2017 മുതല്‍ 123 പേര്‍ക്ക് ശുചീകരണത്തിനിടെ ജീവന് നഷ്ടമായെന്നാണ് നാഷണല്‍ കമ്മിഷന് ഫോര്‍ സഫായ് കരംചാരീസ് (എന്‍.സി.എസ്.കെ.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാലിതിന്റെ ഇരട്ടിയിലേറെപ്പേര്‍ (മുന്നൂറിന് മുകളില്‍) ഈ കാലയളവില്‍ മരിച്ചെന്നാണ് സഫായി കര്‍മചാരീസ് ആന്ദോളന് നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.