ബെംഗളൂരു : അത്യന്തം നാടകീയമായ സംഭവങ്ങൾക്കൊടുവിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ ഗംഗാബികെ മല്ലികാർജ്ജുന ബെംഗളൂരു സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.ജെഡിഎസിന്റെ രമീല ഉമശങ്കർ ആണ് ഡെപ്യൂട്ടി മേയർ. സ്വതന്ത്ര്യ അംഗങ്ങൾ വിധി നിർണയിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ അവരുടെ പിൻതുണ ഉണ്ട് എന്ന് ബിജെപി അവകാശവാദമുന്നയിച്ചു, അവരെ നഗരത്തിന് പുറത്തുള്ള റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ് തിരിച്ചടിച്ചു.തീർന്നില്ല ജെഡിഎസ് കൗൺസിലർമാരായ മഞ്ജുള നാരായണ സ്വാമിയും ദേവദാസും ബി ജെ പി സ്ഥാനാർത്ഥിക്ക് പിൻതുണ പ്രഖ്യാപിച്ചു. ജയറാം രമേഷ്, രഘു ആചാർ, സി ആർ മനോഹർ, വി എസ്…
Read MoreDay: 28 September 2018
മാന്‍ഹോള്‍ ദുരന്തത്തിന് അറുതിവരുത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത് മുന്‍ എച് എ എല്‍ ജീവനക്കാരന്‍.
ബെംഗളൂരു: വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇതിന് തടയിടാന്‍ പുത്തന്‍ സംവിധാനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ നിന്ന് വിരമിച്ച രണ്ട് എഞ്ചിനീയര്‍മാരാണ് ശുചിത്വ തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ശുചീകരണത്തിന് പകരം യന്ത്രം വികസിപ്പിച്ചത് അഴുക്കുചാലുകള്‍ക്കുള്ളിലും സെപ്റ്റിക് ടാങ്കുകള്‍ക്കുള്ളിലും ആളുകള്‍ക്ക് നേരിട്ട് പ്രവേശിക്കാതന്നെ ശുചീകരിക്കുന്നതിള്ള സംവിധാനമാണ് ഡോ.ബാലകൃഷ്ണന്‍, ജെര്‍മിയ ഒങ്കൊലു എന്നീ എഞ്ചിനീയര്‍മാര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഇവര്‍ വികസിപ്പിച്ച നാല് യന്ത്രോപകരണങ്ങള്‍ തോട്ടിപ്പണിക്കാര്‍ നേരിടുന്ന ഭീഷണികളെ ഒരു പരിധിവരെ മറികടക്കാനാവുമെന്നാണ് കരുതുന്നത്. റോബോട്ടിക് ക്യാമറാ സിസ്റ്റം, ശക്തിയേറിയ വാട്ടര്‍ ജെറ്റ് തുടങ്ങിയ…
Read Moreകടക്കെണി; നവാസ് ഷെരീഫിന്‍റെ എരുമകളെ വിറ്റ് ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന പാകിസ്ഥാനില്‍ പരിഹാരത്തിനായി മുന്‍ പ്രധാന മന്ത്രിയുടെ എരുമകളെ വിറ്റു. പാചകാവശ്യത്തിനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് സര്‍ക്കാര്‍ വിറ്റത്. മൂന്ന് എരുമകളെയും അഞ്ച് എരുമക്കുട്ടികളെയും ലേലത്തിന് വെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ സമാഹരിച്ചതാകട്ടെ 23,02,000 രൂപയും. അതേസമയം, ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. അതേസമയം എരുമകളെ വാങ്ങിയവരെല്ലാം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ അടുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 3.85 ലക്ഷം…
Read Moreശബരിമല സ്ത്രീ പ്രവേശന വിധി; വേറിട്ട ശബ്ദമായി വനിതാ ജഡ്ജി
സ്ത്രീകൾ പുരുഷന് തുല്യം അവകാശങ്ങള്‍ക്കുവേണ്ടി മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ ഏക വനിത വേറിട്ട ശബ്ദമായി മാറി. ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ചരിത്ര വിധി പുറത്തുവന്നു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ്. വിശ്വാസികളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. വിശ്വാസത്തില്‍…
Read Moreഇന്ത്യ-ബംഗ്ലാദേശ് ഏഷ്യകപ്പ് ഫൈനല്‍ ഇന്ന്
യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിയ്ക്കാണ് മത്സരം. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ ഇടം നേടിയത്‍. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. നായകന്‍ വീരാട് കോഹ്ലി ഇല്ലാതെയിരുന്നിട്ട് പോലും ടൂര്‍ണമെന്‍റില്‍ വിജയം മാത്രം കൊയ്ത ടീം വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്നും കളത്തിലിറങ്ങുന്നത്. ഈ ഏഷ്യ കപ്പ് സ്വന്തമാക്കിയാല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിലേക്ക് ഇന്ത്യയുടെ…
Read Moreചരിത്ര വിധിയുമായി സുപ്രീം കോടതി;ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു.
ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയിൽ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ടകാര്യമില്ല. ആ ചട്ടം മാറ്റിവായിച്ചാൽ മതി എന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനെ…
Read Moreപ്രധാനമന്ത്രി അഭിലാഷ് ടോമിയുമായി സംസാരിച്ചു; അടുത്തയാഴ്ച ടോമിയെ ഇന്ത്യയിലെത്തിക്കും
ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സത്പുര ഇന്ന് വൈകിട്ടോടെ ആംസ്റ്റർഡാം ദ്വീപിലെത്തും. അഭിലാഷ് ടോമിയെ ഒക്ടോബർ ആദ്യവാരം ഇന്ത്യയിലെത്തിക്കും. പ്രധാനമന്ത്രി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥനയുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവച്ചു. Spoke to @abhilashtomy and enquired about his wellbeing.…
Read Moreമേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്;ഏതു വിധേനയും ഭരണം പിടിക്കാന്‍ ഇരു പക്ഷവും;നിര്‍ണായകമാകുന്നത് സ്വതന്ത്രന്‍മാരുടെ നിലപാടുകള്‍.
ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) ഭരണം ആർക്കുലഭിക്കുമെന്ന് വെള്ളിയാഴ്ച അറിയാം. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് രാവിലെ 11-ന് ആരംഭിക്കും. കൗൺസിലർമാർ അടക്കം 259 പേർക്കാണ് വോട്ടവകാശം. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ ബി.ജെ.പി.യും നീക്കം ശക്തമാക്കി. സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണ ലഭിച്ചാൽ ബി.ജെ.പി.ക്ക് ഭരണം പിടിക്കാം. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി സ്വതന്ത്രരുടെ പിന്തുണ കോൺഗ്രസ്-ദൾ സഖ്യത്തിനാണ്. കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് സ്വതന്ത്രരുമായി കോൺഗ്രസ്, ദൾ നേതാക്കൾ ചർച്ചനടത്തി. കോൺഗ്രസ്-ദൾ സഖ്യത്തിന് സ്വതന്ത്രർ അടക്കം 129 പേരുടെയും ബി.ജെ.പി.ക്ക് 123 പേരുടെയും പിന്തുണയുണ്ട്. സ്വതന്ത്രരുടെ…
Read More