800-ഓളം കുഴികളടച്ചു 1300-ഓളം കുഴികൾ ഇനിയും ബാക്കി;ഹൈക്കോടതി വടിയെടുത്തപ്പോള്‍ കുഴിയടക്കല്‍ തകൃതി;സമയ പരിധി നാളെ തീരും.

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളടയ്ക്കാൻ ബെംഗളൂരു കോർപ്പറേഷന് കർണാടക ഹൈക്കോടതി അനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കും. രാത്രിയും ജോലിചെയ്ത് കോർപ്പറേഷനിലെ ഉദ്യേഗസ്ഥരും കരാറുകാരും തൊഴിലാളികളും സമയപരിധിക്കുള്ളിൽ കുഴികളടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ശനിയാഴ്ചവരെ 800-ഓളം കുഴികളാണ് അടച്ചുകഴിഞ്ഞത്. രണ്ടുദിവസത്തിനിടെ 1300-ഓളം കുഴികൾ ഇനിയും അടയ്ക്കണം. എന്നാൽ കുഴിയടയ്ക്കാനുള്ള സമയപരിധി നീട്ടണമെന്ന് കോർപ്പറേഷൻ കോടതിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മഴ പെയ്തതോടെ നഗരത്തിലെ റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു കോർപ്പറേഷനെതിരേ പൊതുതാത്‌പര്യഹർജി നൽകിയത്. ഇതുപരിഗണിക്കെ തിങ്കളാഴ്ചയ്ക്കകം മുഴുവൻ കുഴികളും നികത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മൈസൂരു റോഡ്, കോറമംഗല,…

Read More

പട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി സര്‍ക്കാര്‍;യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും;പരിശീലനം ഉബെര്‍ നല്‍കും.

ബെംഗളൂരു: പട്ടികജാതി/വർഗ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ’ഐരാവത്’ പദ്ധതി നടപ്പാക്കാൻ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ പട്ടികജാതി, വർഗ യുവാക്കൾക്ക് സ്വയംതൊഴിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിയനുസരിച്ച് യുവാക്കൾക്ക് സ്വന്തമായി ടാക്സികൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകി തൊഴിലവസരങ്ങൾ ഉറപ്പാക്കും. ആദ്യഘട്ടത്തിൽ അർഹരായ 500 പേരെ കണ്ടെത്തി സർക്കാരും ഊബറും സംയുക്തമായി പരിശീലനം നൽകും. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട അർഹരായവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും. ബെംഗളൂരു,…

Read More

ഗൃഹനിർമ്മാണ ആവശ്യത്തിനും ഫർണിഷിംഗിനും നഗരത്തിലുള്ളവർ “മാസ്റ്റർ കോട്ടേജസി”ൽ വിശ്വസിക്കുന്നത് എന്തുകൊണ്ട് ?

ബെംഗളൂരു : നഗരത്തിൽ വീടുവക്കാൻ ആഗ്രഹിക്കുന്നവർക്കും വീടിന്റെ ഫർണിഷിംഗ് ആവശ്യങ്ങളുമായി സമീപിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറുകയാണ് മാസ്റ്റർ കോട്ടേജസ് എന്ന സ്ഥാപനം. 5 വർഷത്തോളമായി ബെംഗളൂരുവിലെ  കൺസ്ട്രക്ഷൻ മേഖലയിൽ പുതുചരിത്രമെഴുതി  മുന്നേറുന്നു മാസ്റ്റർ കോട്ടേജസിന്റെ പ്രവർത്തനങ്ങൾ നഗരത്തിൽ അനാദൃശമാണ്. പ്ലാൻ തയ്യാറാക്കൽ ,അതിന്റെ എസ്റ്റിമേഷൻ, വീട് നിർമ്മിക്കാൻ ആവശ്യമായ അനുമതിയും രേഖകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കൽ, വീട് / കട നിർമ്മാണം എന്നീ സർവ്വീസുകളെല്ലാം വിശ്വസ്ഥതയോടെ ചെയ്തു കൊടുക്കുന്ന മാസ്റ്റർ കോട്ടേജസ് വീട് നിർമ്മാണത്തിന് ശേഷമുള്ള ഫർണിഷിംഗ് ആവശ്യങ്ങൾക്കും വിശ്വസ്തതയോടെ സമീപിക്കാവുന്നതാണ്.…

Read More

ചോര്‍ച്ച എവിടെയെന്ന് ഭരണ പക്ഷത്തിനും ഒരു പിടിയുമില്ല;ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യെ ചെറുക്കാന്‍ എംഎൽഎമാരെ ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കും.

ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ശ്രമങ്ങൾക്കെതിരെ കോൺഗ്രസ്, ജനതാദൾ എസ് എംഎൽഎമാരെ രാജ്ഭവനിലെത്തിച്ച് ഗവർണർ വാജുഭായി വാലയ്ക്കു മുന്നിൽ പരേഡ് നടത്തുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. തീയതി പിന്നീടു തീരുമാനിക്കും. സാമാജികരെ കൂറുമാറ്റി ഭരണത്തിലേറാമെന്ന യെഡിയൂരപ്പയുടെ വ്യാമോഹം നടക്കില്ലെന്നും പരമേശ്വര പറഞ്ഞു. അതിനിടെ,കുമാരസ്വാമി വാക്കുകൾ കരുതലോടെ പ്രയോഗിക്കണമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായി സൂചന.സിദ്ധരാമയ്യയുടെ വസതിയിൽ കോൺഗ്രസ് – ദൾ യോഗം ചേർന്നു. കുമാരസ്വാമി, ജി.പരമേശ്വര, മന്ത്രി ഡി.കെ ശിവകുമാർ,ദിനേഷ് ഗുണ്ടുറാവു, ഈശ്വർ ഖണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎമാരെ ചാക്കിടാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള മാർഗങ്ങളും യോഗം ചർച്ച…

Read More

ദുരിതാശ്വാസ നിധിയിലേക്ക് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ധന സമാഹരണം ആരംഭിച്ചു;ലക്ഷ്യം 10 ലക്ഷം രൂപ.

ബെംഗളൂരു : പ്രളയാനന്തര കേരളത്തിന്‌ കൈത്താങ്ങാകാന്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കുക എന്നാ ലക്ഷ്യവുമായാണ് ധന സമാഹരണം തുടരുന്നത്. കെ ഇ എന്‍ ട്രസ്റ്റ്‌ മുന്‍ സെക്രട്ടേറി രാമകൃഷ്ണ പിള്ള ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കേരള സമാജം പ്രസിഡണ്ട്‌ സി പി രാധാകൃഷ്ണന്‍ അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കേരള സമാജം 25 ട്രക്ക് സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചിരുന്നു.

Read More

പൂജ അവധിക്ക് നാട്ടില്‍ പോകാന്‍ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി.

ബെംഗളൂരു : പൂജ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ ടി സി,ഒക്ടോബര്‍ 17 ന് നാട്ടിലേക്കു തിരക്ക് കൂടാന്‍ സാധ്യത ഉള്ള ദിവസങ്ങളിലേക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ചത്.കേരള ആര്‍ ടി സി ഇതുവരെ സ്പെഷ്യല്‍ സര്‍വീസുകളെ കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. 1381 രൂപ മുതല്‍   1591 രൂപ വരെയാണ് ടിക്കെറ്റ് ചാര്‍ജ്, സ്ഥിരം ബസുകളിലെ ടിക്കെറ്റുകള്‍ തീരുന്ന മുറക്ക് ഏറണാകുളം,തൃശൂര്‍ ,കോഴിക്കോട്,ഭാഗങ്ങളിലേക്ക് കൂടുതല്‍ സെര്‍വീസുകള്‍ പ്രഖ്യാപിക്കും.

Read More

കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തി;കര്‍ഷകന്‍ അറസ്റ്റില്‍.

ബെംഗളൂരു : കൃഷിയിടത്തിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ കർഷകൻ അറസ്റ്റിൽ. നന്ദിഹിൽസിനു സമീപം എരനഹള്ളി ഗ്രാമീണവാസിയായ മുനിനാരായണപ്പ (43) ആണ് പിടിയിലായത്. ഇയാളുടെ കൃഷിയിടത്തിൽനിന്ന് 22 കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തക്കാളി, തുവരപ്പരിപ്പ് കൃഷികൾക്കിടയിലാണിതു വളർത്തിയിരുന്നത്.

Read More
Click Here to Follow Us