പതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!

പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിലെ മെയിൽമാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് ആന്‍ഡ്‌ സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്.

ഒരു മാസത്തില്‍ അധികം യാത്ര ചെയ്യുന്നവരെയാണ്‌ ഇത് സാരമായി ബാധിക്കുന്നത് എന്ന് പഠനം പറയുന്നു. മാസത്തില്‍ ആറു തവണ രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉറക്കമില്ലായ്മ ഒരു പ്രശ്നമാണെങ്കിലും അത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത കുറവാണ്.

നടത്തിയ പഠനത്തില്‍ പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്‍റെയും ലക്ഷണങ്ങള്‍ കണ്ടുവരുന്നതായും പുകവലി താരതമ്യേന കൂടി വരുന്നതായും കണ്ടെത്തിയിരുന്നു.

ബിസിനസ് യാത്രകള്‍ക്കു വേണ്ടി വീടുകളിൽ നിന്നും രാത്രി മാറിനില്‍ക്കുന്നവരില്‍ മോശമായ സ്വഭാവരീതിയും മാനസികാരോഗ്യവും വർധിച്ചതായും പഠനം തെളിയിക്കുന്നു. ബിസിനസ് യാത്രകളിലൂടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന അസുഖങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പഠനമാണിത്.

തൊഴിൽ ആനുകൂല്യത്തിനും തൊഴില്‍ പുരോഗതിക്കും വേണ്ടിയാണ് ബിസിനസ്‌ യാത്രകള്‍ നടത്തുന്നതെങ്കിലും വിപുലമായ ബിസിനസ് യാത്രകള്‍ അപകട സാധ്യതയുള്ള ദീർഘകാല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് മെയില്‍മാന്‍ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപിഡെമോളജി വിഭാഗം പ്രൊഫസർ ഡോ. ആൻഡ്രൂ റൂണ്ടലിന്‍റെ അഭിപ്രായം.

ആരോഗ്യ ചോദ്യാവലി, ജെനറലൈസ്ഡ് ആന്‍സയ്റ്റി സ്കെയില്‍ ‍(ജിഎഎസ്), സിഎജിഇ സ്കെയില്‍ എന്നിവ ഉപയോഗിച്ച് ഇഎച്ഇ നടത്തിയ പഠനത്തില്‍ ജോലിക്കാരില്‍ ഉത്കണ്ഠയും വിഷാദവും മൂലമുണ്ടാകുന്ന രോഗങ്ങളാണ് കൂടുതലെന്ന് കണ്ടെത്തിയിരുന്നു.

ബിസിനസ് യാത്രികരിൽ സമ്മര്‍ദം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് കൂടുതലും എന്ന് കണ്ടെത്തിയ പഠനം ലോക ബാങ്ക് ജീവനക്കാരുടെ മെഡിക്കൽ ക്ലെയിം വിവരങ്ങളുടെ വിശകലനവുമായി പൊരുത്തപ്പെടുന്നവയാണ്.

നിലവിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്കും, ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ക്കുമപ്പുറം ആരോഗ്യ സംരക്ഷനത്തിനാവശ്യമായ പുതിയ വഴികള്‍ കണ്ടെത്തണം. അത് ഇത്തരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം നല്‍കും.

യാത്രാ ചെയ്യുന്ന സാഹചര്യങ്ങളിലുള്ള വ്യായാമം, മദ്യപാനം, ആഹാരക്രമം, ഉറക്കം എന്നിവ ശ്രദ്ധിക്കേണ്ടതിന്റെയും ക്രമപെടുത്തുന്നതിന്റെയും ഉത്തരവാദിത്വം യാത്രക്കാര്‍ സ്വയം ഏറ്റെടുക്കണം. ഇത് സംബന്ധിക്കുന്ന കാര്യങ്ങളില്‍ ജോലിക്കാര്‍ക്ക് അറിവും പരിശീലനവും നല്‍കേണ്ടതും അത്യാവശ്യമാണ്. ജോലിക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നല്‍കി അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തൊഴിലുടമകള്‍ക്കുമുണ്ട്.

ജേര്‍ണല്‍ ഓഫ് ഒക്യുപ്പേഷണല്‍ ആന്‍ഡ്‌ എന്‍വയോന്‍മെന്റല്‍ മെഡിസിന്‍ ആണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us