ബെംഗളൂരു: ആദായ നികുതി കേസിൽ മന്ത്രി ഡി.കെ.ശിവകുമാറിന് ബെംഗളൂരു പ്രത്യേക കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഡൽഹി സഫ്ദർജങ്ങിലെ ഫ്ലാറ്റിൽ നിന്ന് 2017 ഓഗസ്റ്റിൽ കണക്കിൽപ്പെടാത്ത 4.03 ലക്ഷം രൂപ പിടിച്ചെടുത്തെന്ന കേസിലാണ് സാമ്പത്തിക ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം.എസ്.ആൽവ ജാമ്യം അനുവദിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ 2017ൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചതിനെ തുടർന്നാണ് ആദായനികുതി റെയ്ഡുകൾ ഉണ്ടായത്. കാർഷികാദായത്തിൽ നിന്നുള്ള പണമാണിതെന്ന് ശിവകുമാർ കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ റജിസ്റ്റർ ചെയ്ത മറ്റു മൂന്നു കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ സുനിൽ കുമാർ ശർമ, ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവർക്കും ജാമ്യം ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.