ബെംഗളൂരു : റയിൽവേയുടെ നിസ്സഹകരണവും മലയാളികളുടെ ഒരു മയില്ലായ്മയും ചൂഷണം ചെയ്യുന്ന ഒരു വിഭാഗമുണ്ട് നഗരത്തിൽ അവരാണ് സ്വകാര്യ ബസ് ഉടമകൾ.ഓണമോ മറ്റ് ഉൽസവങ്ങളോ വരുമ്പോൾ അവർ ബസ് നിരക്ക് വലിയ രീതിയിൽ ഉയർത്തും ,ആർക്കും പരാതിയില്ല. സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേയും മുതിരാറില്ല ,പ്രഖ്യാപിച്ചാൽ തന്നെ കഴിഞ്ഞ ഓണത്തിന്റെ പോലെ ഒരു മണിക്കൂർ മുമ്പെ മാത്രം. സ്വകാര്യ ബസുകാരും റയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള “അന്തർധാര ” സജീവമാണെന്നാണ് പൊതുജന സംസാരം.
ഓണക്കാലത്തേതിനു സമാനമായി പൂജ അവധിക്കും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ കൊള്ളനിരക്ക്. അടുത്ത 17നു ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ബസുകളിൽ 3700 രൂപയാണ് ഉയർന്ന നിരക്ക്. ബെംഗളൂരു–തിരുവനന്തപുരം(തിരുനെൽ വേലി വഴി 1300-2300 രൂപ), എറണാകുളം (1300-3700), കോഴിക്കോട് (900-2700 രൂപ) എന്നിങ്ങനെയാണ് ബുക്കിങ് തുടങ്ങിയ സ്വകാര്യ ബസുകളിൽ എല്ലാ നികുതികളും ഉൾപ്പെടെയുള്ള ചാർജ്. ഓണക്കാലത്തു ചില ബസുകൾ 3300 രൂപ വരെ വാങ്ങിയിരുന്നു.
സ്കൂളുകൾക്ക് അവധി ആയതിനാൽ പലരും കുടുംബത്തോടെ നാട്ടിൽ പോകുന്ന സമയമാണ് പൂജ അവധി. മഹാനവമി, വിജയദശമി എന്നിവ വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയതിനാൽ നാലു ദിവസത്തെ അവധി കണക്കാക്കി പോകുന്ന ജോലിക്കാരുമുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. കേരള–കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് വിൽവിൽപന തുടങ്ങാൻ ഒരാഴ്ച കൂടി ബാക്കിയുമുണ്ട്.
ഓണക്കാലത്ത് അമിതനിരക്ക് ഈടാക്കിയ സ്വകാര്യബസുകളിൽ നിന്നു കേരള സർക്കാർ പിഴ ഈടാക്കിയിരുന്നു. പൂജ അവധിക്കും ഈ നടപടികൾ തുടരണമെന്നാണ് ജനങ്ങളുടെ ആവശ്യം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.