ബംഗളൂരു: കര്‍ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മേല്‍ക്കൈ. 102 തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2662 സീറ്റുകളില്‍ 982 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 929 സീറ്റും, ജനതാദള്‍ (എസ്) 375 സീറ്റുമാണ് ലഭിച്ചത്. 376 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.
സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു മാറ്റിവച്ചു. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത.
കോൺഗ്രസും ദളും സഖ്യമില്ലാതെയാണ് മൽസരിച്ചതെങ്കിലും അധ്യക്ഷ തിരഞ്ഞെടുപ്പിൽ കൈകോർക്കാൻ ധാരണയായിട്ടുണ്ട്. 21 ജില്ലകളിൽ നിന്ന് ഇരു കക്ഷികൾക്കുമായി 1357 വാർഡുകളാണ് ലഭിച്ചിട്ടുള്ളത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, ഈ വിജയം സഖ്യസർക്കാരിനു ലഭിച്ച അംഗീകാരമാണെന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. 2300 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യം നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.