ബെംഗളൂരു:എടിഎം കാർഡിലെ വിവരങ്ങളും രഹസ്യകോഡും ചോർത്തി(സ്കിമ്മിങ്)യുള്ള പണംതട്ടൽ ബെംഗളൂരുവിൽ വ്യാപകമാകുന്നു. 24 മണിക്കൂറിനിടെ 1.16 ലക്ഷം രൂപയാണ് രണ്ടു മലയാളികൾക്കു നഷ്ടമായത്. ബെംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ഒട്ടേറെ പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ആർടി നഗർ സുൽത്താൻപാളയ നിവാസി സുജിത് ലാലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നാലു തവണയായി 36000 രൂപ പിൻവലിച്ചത്. ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയെന്നു വൈകിട്ട് ആറരയോടെ മൊബൈലിൽ സന്ദേശം വന്നിരുന്നു. രാത്രി ഒൻപതരയോടെയാണ് പണം പിൻവലിച്ചെന്ന സന്ദേശങ്ങൾ തുടർച്ചയായി വന്നത്. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക്…
Read MoreMonth: August 2018
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം തുടങ്ങി
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ട സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ടെയും മലപ്പുറത്തെയും സ്ഥിതിഗതികള്‍ ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിച്ചതിന് ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു.…
Read Moreവൈറൽ വീഡിയോ: ഗ്ലാസ് ട്യൂബില്‍ നിന്ന് കസോള കളത്തിലേക്ക്!
മാഡ്രിഡ്: ആഴ്സണൽ വിട്ട മധ്യനിര താരം സാന്‍റി കസോളയ്ക്ക് മുൻ ക്ലബായ വിയ്യാറയല്‍ ഒരുക്കിയത് ഗംഭീര സ്വീകരണം. ആരും ആഗ്രഹിക്കുന്ന ഒരു സ്വീകരണമാണ് ഏഴ് വര്‍ഷത്തിന് ശേഷം തിരികെയെത്തിയ കസോളയ്ക്ക് ക്ലബ് ഒരുക്കിയത്. ഒരു മാജിക്കിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരത്തെ അവതരിപ്പിച്ചത്. കാലിയായ ഒരു വലിയ ഗ്ലാസ് ട്യൂബില്‍ പുക നിറച്ചതിന് ശേഷം അതില്‍ കസോളയെ പ്രത്യക്ഷപ്പെടുത്തിയാണ് വിയ്യറയല്‍ കാണികളെ ഞെട്ടിച്ചത്. തന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി സ്പാനിഷ് ക്ലബായ അലാവസിനൊപ്പം ചേർന്ന് പരിശീലനം നടത്തുകയായിരുന്നു അവസാന ആഴ്ചകളിൽ കസോള. #VuelveLaMagia 🎩💛👇 | Y…
Read Moreപ്രകൃതിക്ഷോഭം: ജാഗ്രത പാലിക്കണം, കേരളാ പോലീസ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്. ഈ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങളുടെ പരസ്പര സഹകരണവും കൂട്ടായപ്രവർത്തനങ്ങളും അനിവാര്യമാണ്. ആശങ്കകളുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ദുരിത ബാധിത ജില്ലകളിലെ പോലീസ് സേനയെ മൊബിലൈസ് ചെയ്തിട്ടുണ്ട്. പ്രളയം ദുരന്തം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ്, ഫയർഫോഴ്സ് എന്നിവക്കുപുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. കര…
Read Moreകർണാടകയിലും കനത്ത മഴ;ദേശീയപാത 766 ൽ ഗതാഗതം തടസ്സപ്പെട്ടു;വാഹനങ്ങൾ കടത്തിവിടുന്നില്ല.
ബെംഗളൂരു: കര്‍ണ്ണാടകയിലും ഇന്ന് ഉച്ച മുതല്‍ കനത്ത മഴ. മംഗളൂരുവില്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. പേമാരിയില്‍ മൈസൂരുവിലേയും മംഗളൂരുവിലേയും നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിരിക്കുന്നത്. തീരദേശ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം മഴയെ തുടര്‍ന്ന് എന്‍എച്ച് 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിക്കുകയാണ്. ഇത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.തമിഴ് നാടിനേയും കര്‍ണ്ണാടകയേയും ബന്ധിപ്പിക്കുന്ന ദേശിയ പാതയാണ് ഇത്. കൂടാതെ മഴപെയ്യുന്ന മറ്റു പല പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്.അതേസമയം കേരളത്തിന്റെ അതിര്‍ത്ഥി പ്രദേശങ്ങളിലാണ് കനത്ത മഴ.വടക്കന്‍ കര്‍ണാടകയെ മഴ ബാധിച്ചിട്ടില്ല.…
Read Moreനാളെ കർക്കിടക വാവ്;ബലിതർപ്പണത്തിന് തയ്യാറായി ഉദ്യാനനഗരി.
ബെംഗളൂരു : പൂർവികരുടെ ഓർമയിലേക്ക് ഒന്നുകൂടി മടങ്ങാൻ നാളെ കർക്കിടക വാവ്, നഗരത്തിലുള്ളവർക്ക് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. രാവിലെ 5 ന് ആരംഭിക്കുന്ന ചടങ്ങുകൾ 10 വരെ തുടരും.പൂജാവസ്തുക്കളും പ്രഭാത ഭക്ഷണവുമടക്കം സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കെഎൻ എസ് എസിന്റെ നേതൃത്വത്തിൽ ബലിതർപ്പണം അൾസൂർ തടാകത്തിലെ കല്യാണ തീർത്ഥത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 ന് ചടങ്ങുകൾ ആരംഭിക്കും മൈസൂരു, മംഗളൂരു, ശിവമൊഗ്ഗ, ഹോസ്പേട്ട്, ബൊമ്മനഹള്ളി കരയോഗങ്ങളുടെ നേതൃത്വത്തിൽ ബലിതർപ്പണച്ചടങ്ങുകളുണ്ട്. ബന്ധപ്പെടുക:9448486802,9845009410 ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ…
Read Moreഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?
ചണ്ഡീഗഡ്: പ്രേമം മൂത്ത് വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ല എന്ന ഘട്ടമാകുമ്പോള്‍ ഒരാവേശത്തില്‍ പെണ്ണിനേയും വിളിച്ചോണ്ട് ഒരോട്ടമുണ്ട് എങ്ങോട്ടെന്നില്ലാതെ. അപ്പോള്‍ ഒന്നും ആലോചിക്കില്ല പ്രേമിച്ച പെണ്ണിനെ വീട്ടില്‍നിന്നും കൂട്ടികൊണ്ടുവരിക ഒരു ആണത്തമായേ അപ്പോള്‍ തോന്നു. എന്നാല്‍ ഇനി അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ വേണ്ട കേട്ടോ. ഇനി മുതല്‍ വെറുതെ അങ്ങ് ഓടിയാല്‍ പോര കൈയില്‍ കാശ് വേണം, മാത്രമല്ല പെണ്ണിനെ പോറ്റാന്‍ കഴിയുമെന്നും തെളിയിക്കണം. അങ്ങനൊരു ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. അതെ, വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍…
Read Moreചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.
ഇടുക്കി: ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്‍റിൽ ആറ് ഘനമീറ്റർ എന്ന തോതിൽ അണക്കെട്ടിൽ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്. 2041.60 അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാൻ തീരുമാനമെടുത്തത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ…
Read Moreനഗരം വൃത്തിയാക്കുന്ന പൌരകാര്‍മികര്‍ക്ക് ശമ്പളം നല്‍ക്കാന്‍ ഖജനാവില്‍ പണമില്ല;കുമാരസ്വാമിയുടെ സത്യാപ്രതിജ്ഞ മഹാമഹത്തിന് മണിക്കൂറുകള്‍ക്ക് ചെലവാക്കിയത് 42 ലക്ഷം രൂപ;ചന്ദ്രബാബു നായിഡുവിന്റെ ഹോട്ടല്‍ ബില്‍ 9 ലക്ഷം,കേജരിവാളിന്റെത് 1.8 ലക്ഷം,പിണറായി വിജയന്റെ ബില്‍ ഒരു ലക്ഷത്തില്‍ അധികം.
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടില്ലേ,അതിന്റെ വില 42 ലക്ഷം രൂപയാണ് എന്ന് പറഞ്ഞാന്‍ നിങ്ങള്‍ സമ്മതിക്കുമോ,എന്നാല്‍ അതാണ് സത്യം കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ വീണതിന് ശേഷം കോണ്‍ഗ്രെസ് പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു,അതിനു വേണ്ടി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ ഹോസ്പിറ്റലിട്ടി വകുപ്പ് ചെലവാക്കിയ തുകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്,ഇ വാര്‍ത്ത പുറത്ത് കൊണ്ട് വന്നത് ടൈംസ് നവ് ചാനല്‍ ആണ്. ചില അതിഥികള്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയാണ്…
Read Moreആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയില്‍
ആലുവ: ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടങ്ങളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു. ആലുവയില്‍ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. നാളെ കര്‍ക്കിടക വാവ് ആണ്. എന്നാല്‍ ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലും. ഈ സാഹചര്യത്തില്‍ അവിടെ ബലിതര്‍പ്പണം നടത്താന്‍ സാധ്യതയില്ല. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച…
Read More