റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്. നിലവിലെ കാലാവസ്ഥയില്‍ സര്‍വീസ് തടസ്സപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. അങ്ങനെ ഉണ്ടായാല്‍ അനേകം തീര്‍ത്ഥാടകരെ അത് ബാധിക്കും. ഇതൊഴിവാക്കാനാണു നടപടി വേഗത്തിലാക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍…
Read MoreMonth: August 2018
ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം.
ബെംഗളൂരു : ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം. ഈ മാസം ആറിനു കാണാതായ ഇരുപത്തൊന്നുകാരിയുടെ മൃതദേഹമാണ് പാതികത്തിയ നിലയിൽ ദേശീയപാതയിൽ വരദ നദിക്കു സമീപം കണ്ടെത്തിയത്. പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർഥികൾ ഹാവേരി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. വിദ്യാർഥിനിക്കു ലഹരിപാനീയം നൽകി ബോധം കെടുത്തുകയും ഒന്നിലധികം പേർ ചേർന്നു മാനഭംഗപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പാലത്തിനു താഴെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു ഹാവേരി എസ്പി പരശുറാം പറഞ്ഞു.
Read Moreതീവ്രവാദികളെ തുരത്താന്‍ ഇന്ത്യയുടെ പുതിയ പെണ്‍കരുത്ത്
ന്യൂഡല്‍ഹി: പതിനഞ്ച് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് രാജ്യത്തെ ആദ്യത്തെ വനിതാ കമാന്‍ഡോ സംഘം പ്രവര്‍ത്തന സജ്ജമാകുന്നത്. ബോംബ് നിര്‍വ്വീര്യമാക്കുന്നത് തുടങ്ങി ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയുടെ മിടുക്കികള്‍ എന്ന് തെളിയിക്കുകയാണ് ആദ്യ വനിതാ കമാന്‍ഡോ സംഘത്തിലൂടെ സൈനിക സേന. നിലവില്‍ 36 വനിതാ കമാന്‍ഡോകള്‍ ആണ് സംഘത്തിലുള്ളത്. സുരക്ഷയ്ക്കാവശ്യമായ ആധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, തീവ്രവാദികളെ ചെറുത്ത് നിര്‍ത്തുക, തുടങ്ങി ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ അറിവ് ഉള്ളവരാണ് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ്…
Read Moreജലനിരപ്പ് കുറയുന്നു; ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല
തൊടുപുഴ/ തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞുവരുന്നതായി കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജലനിരപ്പ് 2400.32 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ദുര്‍ബലമാണെങ്കിലും ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല. ജലനിരപ്പ് 2400 അടിയിലേക്ക് എത്തുമ്പോള്‍ ഷട്ടറുകള്‍ അടയ്ക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര…
Read Moreഇന്റീരിയൽ വർക്കിന് വിശ്വസനീയമായ ഒരാളെ തേടുന്നോ? നാട്ടിലോ ബെംഗളൂരുവിലോ വീടുപണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണോ?എന്നാൽ ഈ സ്റ്റോപ്പിൽ നിങ്ങളിറങ്ങണം.
ബെംഗളൂരു: ഈ നഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എല്ലാവരുടേയും ആഗ്രഹമാണ് ഒരു പിടി മണ്ണ് സ്വന്തമാക്കണം ഒരു ചെറിയ വീട് വക്കണം എന്നതെല്ലാം, ഒരു വലിയ ലക്ഷ്യത്തിലേക്കായി ഓരോ നാണയത്തുട്ടും കൂട്ടി വക്കുമ്പോൾ വാടകവീടിന്റെ നാല് ചുവരുകൾക്കിടയിൽ ഉയരുന്ന ഗദ്ഗദം വരാൻ പോകുന്ന നല്ല നാളെയേ കുറിച്ച് തന്നെയാണ്, എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഒരു പിടി മണ്ണ് സ്വന്തമാക്കിയാൽ പിന്നെയും ആധിയാണ്. എങ്ങനെ വീടുണ്ടാക്കും ? ചുറ്റും നഗരത്തിന്റെ നാട്യം കരാള നൃത്ത മടുകയാണ്,അക്കാലത്തിനിടക്ക് ചുരുങ്ങിയത് ഒന്നിലധികം പേർ സാമ്പത്തികമായി വഞ്ചിച്ചതിന്റെ കയ്പുനീർ കുടിച്ചിട്ടുണ്ടാകും, ചുറ്റുമുള്ള ആരെയും…
Read Moreകൗമാരക്കാരെ നോട്ടമിട്ട് മോമോ
മെക്‌സിക്കോ: ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഗെയിം കൂടി. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷമായത്. ഗെയിമില്‍ താല്‍പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം ആരംഭിക്കുന്നത്. മെസേജിന് മറുപടിയായി പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണത വരെയുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. വാട്‌സാപ്, ഫേസ്ബുക്ക്, യൂട്യുബ് എന്നിവ വഴി പ്രചരിക്കുന്ന ഒരു പേഴ്‌സണലൈസ്ഡ് ഗെയിമാണിത്.…
Read Moreഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ സ്വപ്നവുമായി പതിനഞ്ചുകാരന്‍
ആഗസ്റ്റ് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാലയാണ് ആ പതിനഞ്ചുകാരന്‍. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷ് അന്ന് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ അനീഷിന് സ്വന്തമായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടാനാകുമെന്ന വിശ്വാസത്തിലാണ് അനീഷും കുടുംബവും. പതിനഞ്ചാം വയസില്‍ അഭിനവ് ബിന്ദ്രയ്ക്കും, ഗഗന്‍ നാരംഗിനും, ഹിന സിദ്ദുവിനുമൊപ്പം തന്‍റെ…
Read Moreവയനാട് ജില്ലയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കെഎംസിസി ബെംഗളൂരു.
ബെംഗളൂരു : പ്രളയം ബാധിച്ചവയനാണ് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെ എം സി സി ബെംഗളുരു മുന്നിട്ടിറങ്ങുന്നു. സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreബിഎംഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയദുരിതമനുഭപ്പിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നു.
ബി എം എഫ് അറിയിച്ച സന്ദേശം അതേ പോലെ ഇവിടെ കൊടുക്കുന്നു “പ്രിയ സുഹൃത്തുക്കളെ കേരളത്തിലെ പല ജില്ലകളിലും ഇന്ന് ദുരിതം അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. ഡാം തുറന്നതും തുറക്കുന്നതും വഴി ഒത്തിരി പേര് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. അവിടെ താമസിക്കുന്ന ഒട്ടേറെ പേർക്ക് ആവശ്യം ആയ സഹായം നമ്മൾ ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്. എല്ലായിടത്തും എത്തി സഹായം നൽകാൻ നമുക്ക് പറ്റില്ല എങ്കിലും കുറച്ചൊക്കെ നമുക്കും സഹായിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും വല്യ പുണ്യം. ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ്…
Read Moreകബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
ബെംഗളൂരു: കബനി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ സമീപപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കേന്ദ്ര ജല കമ്മിഷൻ കബനി അണക്കെട്ടിന് സമീപത്തും കാവേരി നദിയുടെ തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നൽകി. 80,000 ക്യൂസെക്സ് വെള്ളമാണ് കബനി അണക്കെട്ടിൽനിന്ന് തുറന്നുവിടുന്നത്. 1992-നുശേഷം ഇത്രയും വലിയ അളവിൽ വെള്ളം തുറന്നുവിടുന്നത് ഈ വർഷമാണെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ പെയ്ത കനത്തമഴയാണ് കബനിഅണക്കെട്ട് നിറഞ്ഞുകവിയാൻ ഇടയാക്കിയത്. അണക്കെട്ട് തുറന്നുവിട്ടതോടെ സമീപഗ്രാമങ്ങളായ ബെല്ലത്തൂരു, ഹൊമ്മരഗള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നഞ്ചൻഗോഡിൽ ഒട്ടേറെപ്പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുടക് ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടർന്ന് കെ.ആർ.എസ്…
Read More