നോട്ടുനിരോധനം സഹായമായത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് മാത്ര൦: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ആയുധമാക്കി ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസാധുവാക്കിയ നോട്ടിന്‍റെ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്‍റെ കണക്ക് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നോട്ട് നിരോധനത്തിന്‍റെ അവസാന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെയാണ് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് യാത്രയായത്. തന്‍റെ മാധ്യമ സംവാദത്തില്‍ നോട്ടുനിരോധനം ഉപകരിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യം…

Read More

എലിപ്പനി: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയുടെ ബാക്കിയായി സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. മറ്റു ജില്ലകളില്‍ ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടുത്ത ദിവസങ്ങളില്‍ നടന്ന 27 പനിമരണങ്ങള്‍ എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ…

Read More

കേരളത്തിനു കൈത്താങ്ങുമായി നിത അംബാനി

ആലപ്പുഴ: പ്രളയക്കെടുതിയില്‍പ്പെട്ടവരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പള്ളിഹിപ്പാട് എന്‍ടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിത അംബാനി എത്തിയത്. ക്യാമ്പിലെത്തിയ നിത അംബാനി അന്തേവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ക്യാമ്പിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നോക്കിക്കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ ക്യാമ്പിലെ അടുക്കളയിലെത്തി അവിടുള്ളവരോടും വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അന്തേവാസികള്‍ക്കൊപ്പം ഒരു മണിക്കൂറോളം ക്യാമ്പില്‍ ചെലവഴിച്ചശേഷമാണ് അവര്‍ മടങ്ങിയത്. കേരളം വൈവിധ്യപൂര്‍ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും ക്യാമ്പ് സന്ദര്‍ശിച്ച ശേഷം…

Read More

പ്രളയക്കെടുതി നേരിടാന്‍ 8.92 കോടി രൂപ സംഭാവന നല്‍കി ഇന്ത്യന്‍ നേവി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഇന്ത്യൻ നാവികസേന. 8.92 കോടി രൂപയാണ് നാവികസേന സംഭാവന നല്‍കിയത്. ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൂടാതെ, ദുരന്ത൦ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും മികച്ച ഏകോപനമാണ് നടന്നതെന്നും നാവിക സേനാ മേധാവി വ്യക്തമാക്കി. മുന്‍പ്, ഇന്ത്യൻ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20കോടി രൂപ സംഭാവന നൽകിയിരുന്നു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി സുരേഷ് ആണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

Read More

സബർബാൻ സർവീസ് കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് “ട്രെയിൻ ബേക്കു”

ബെംഗളൂരു: നഗരത്തിലെ ഡെമു, മെമു, സബർബൻ സർവ്വീസുകളോടുള്ള റയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ” ട്രെയിൻ ബേക്കു” പ്രചാരണം നടത്തുന്നു.ഇന്ന് ഉച്ചക്ക് രണ്ടിന് യശ്വന്ത് പുരയിൽ നിന്ന് ഹൊസൂർ റൂട്ടിലുള്ള ട്രെയിനിൽ യാത്ര ചെയ്താണ് പ്രചരണം. സിറ്റിസൺ ഫോർ ബെംഗളൂരു, കർണാടക റെയിൽവേ വേദികെ എന്നീ സംഘടനകൾ നേതൃത്വം നൽകും. നിർത്തിവച്ച ഹൊസൂർ – ബാനസവാടി ഡെമുസർവ്വീസ് പുനരാരംഭിക്കുക .ഡെമു, മെമു സർവീസുകളെ എക്സ്പ്രസ് സർവീസുകളുടെ പേരിൽ വൈകിക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് പ്രചരണം.

Read More

102 നഗര- തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;സഖ്യമില്ലാതെ ജെഡിഎസും കോൺഗ്രസും പ്രതീക്ഷയോടെ ബിജെപി.

ബെംഗളൂരു : സംസ്ഥാനത്തെ 102 നഗര തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. സഖ്യത്തിൽ സംസ്ഥാന ഭരണം കയ്യാളുന്ന ജെഡിഎസും കോൺഗ്രസും പരസ്പരം മൽസരിക്കുന്നതിനൊപ്പം പ്രതിപക്ഷത്തുള്ള ബിജെപിക്കും കരുത്ത് തെളിയിക്കാനുള്ള അവസരമാണ് ഇത്. 105 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് നേരത്തെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം കാരണം കുശാൽ നഗർ, വി രാജ് പേട്ട്, സോമവാർ പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. മൈസൂരു, തുമക്കുരു, ശിവമൊഗ്ഗ സിറ്റി കോർപറേഷന്നുകളിലേക്കും തിരഞ്ഞെടുപ്പ് ഇന്നാണ്. 3603691 വോട്ടർമാർ  3897 ബൂത്തുകളിലായി ഇന്ന് വോട്ടു ചെയ്യും.8340 സ്ഥാനാർത്ഥികളിൽ 2306 വാർഡിൽ കോൺഗ്രസും 2203 ഇടത്ത് ബിജെപിയും…

Read More

പേളി-ശ്രീനീഷ് പ്രണയം റേറ്റിംഗ് കൂട്ടാനുള്ള ചാനലിന്റെ തന്ത്രമോ?ശ്രീനീഷിന്റെ മുന്‍കാമുകി എന്തായാലും തീരുമാനമെടുത്തു കഴിഞ്ഞു!;ഒന്നും വിശ്വസിക്കാന്‍ കഴിയാതെ വണ്ടറടിച്ച് പേളിയുടെ പിതാവ്;ബിഗ്‌ ബോസ്സ് കഥ ഇതുവരെ.

കൊച്ചി: പേളി-ശ്രീനീഷ് പ്രണയം പൊളിക്കാനും ‘ബിഗ് ബോസിൽ’ ഗൂഢാലോചനയോ? പരിപാടിയുടെ റേറ്റിങ് കൂട്ടാനാണ് പേളിയും ശ്രീനീഷും തമ്മിലുള്ള പ്രണയം വിവാഹത്തിൽ വരെ എത്തിയതെന്ന ചർച്ച സജീവാണ്. അതിനിടെയാണ് കഥയിലെ പുതിയ ട്വിറ്റ്. എല്ലാം തിരക്കഥയൊരുക്കലാണെന്ന വാദവും ഇതോടെ സജീവമാണ്. പേളിയും ശ്രീനീഷും ബിഗ് ബോസ് കഴിയുന്നതോടെ രണ്ട് വഴിക്ക് പോകുമെന്ന ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്. അതിനിടെ ഇരുവരുടേയും കൂടുംബങ്ങൾ ഈ ബന്ധത്തിന് എതിരാണെന്നും സൂചനകളുണ്ട്. അങ്ങനെ ചർച്ച പുതിയ തലത്തിലെത്തുകയാണ്.നാൾക്കുനാൾ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ബിഗ് ബോസ്. തുടക്കത്തിൽ പല…

Read More

മലയാളികളെ അപമാനിച്ചു;അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്

കൊച്ചി: പ്രളയകാലത്ത് ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ അപമാനിച്ചെന്നുകാണിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അദ്ദേഹം ശ്രമം നടത്തി എന്നാണ് ആരോപിക്കുന്നത് . അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സി.പി.എം നേതാവ് പി.ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. “എവിടെനിന്നോ പണംവാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍” എന്ന തരത്തില്‍ അര്‍ണബ് ഗോസ്വാമി പരാമര്‍ശം നടത്തി എന്ന് ആരോപിച്ചാണ് പി.ശശി…

Read More

കഞ്ചാവിനെക്കുറിച്ചുള്ള ഗാനം ആലപിച്ച കന്നഡ‍ ഗായകൻ ചന്ദൻ ഷെട്ടി പുലിവാല്‌ പിടിച്ചു.

ബെംഗളൂരു : കഞ്ചാവിനെക്കുറിച്ചുള്ള ഗാനം ആലപിച്ച കന്നഡ‍ ഗായകൻ ചന്ദൻ ഷെട്ടിക്ക് എതിരെ പൊലീസ്. ഒരു സിനിമയ്ക്കു വേണ്ടി ആലപിച്ച ‘ഗാഞ്ച’ എന്ന ഗാനം യുവാക്കളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്ന വാദം ഉയർത്തിയാണ് പൊലീസ് ചന്ദൻ ഷെട്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ‘ആന്ത്യ’ എന്ന കന്നഡ സിനിമയ്ക്കു വേണ്ടി മൂന്നു വർഷം മുൻപാണ് ഗാനം റെക്കോർ‌ഡ് ചെയ്തത്. സിനിമ റിലീസ് ആയിട്ടില്ലെങ്കിലും ഗാനം ഇതിനകം ഹിറ്റായി.ഒട്ടേറെ ആരാധകരുള്ള ചന്ദൻ ഷെട്ടി ഈ ഗാനത്തിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താനല്ല ഗാനമെഴുതിയതെന്നും നിർമാതാവും സംവിധായകനും കരാർ…

Read More

വിമാനത്താവളത്തില്‍ വ്യാജ ബോംബ്‌ ഭീഷണി യുവഎഞ്ചിനീയര്‍ അറസ്റ്റില്‍; ഒരാഴ്ചക്കുള്ളില്‍ മൂന്നു വ്യാജ ബോംബ്‌ ഭീഷണി മുഴക്കിയ യുവാവ്‌ മുന്‍പ് റെയില്‍വേ സ്റ്റേഷനിലേക്കും വിളിച്ചിട്ടുണ്ടെന്നു തെളിഞ്ഞു;കമ്പനികളില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ ലാപ്ടോപ്പ് അടിച്ചു മാറ്റല്‍ മറ്റൊരു ഹോബി.

തുടര്‍ച്ചയായി ബാംഗ്ലൂര്‍ കെമ്പെ ഗൌഡ വിമാനത്താവളത്തിലേക്ക് വ്യജബോംബ്‌ ഭീഷണി മുഴക്കിയ മണിപ്പാല്‍ സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരി എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലായി. മുന്‍പ് സന്കൊള്ളി രായന്ന(സിറ്റി) റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ്‌ ഭീഷണി സന്ദേശമയച്ചത് ഇയാള്‍ ആണെന്ന് പ്രതി സമ്മതിച്ചു.ഒരു സ്ഥിരം ലാപ്‌ ടോപ്‌ മോഷ്ട്ടാവ് കൂടി ആണ്. ഉടുപ്പി ജില്ലയിലെ മണിപ്പാല്‍ സ്വദേശിയായ ആദിത്യ റാവു ആണ് പിടിയിലായത്,നഗരത്തിലെ വിവിധ കമ്പനികളില്‍ ജോലിചെയ്തിരുന്ന യുവാവിനു ഇപ്പോള്‍ തൊഴില്‍ രഹിതനാണ് ,ബയപ്പനഹള്ളിയിലെ ഒരു ഹോട്ടെലില്‍ നിന്നാണ് പ്രതി പിടിയിലായത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ ധാരിയായ പ്രതി…

Read More
Click Here to Follow Us