പ്രളയക്കെടുതി നേരിടാന്‍ 8.92 കോടി രൂപ സംഭാവന നല്‍കി ഇന്ത്യന്‍ നേവി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഇന്ത്യൻ നാവികസേന. 8.92 കോടി രൂപയാണ് നാവികസേന സംഭാവന നല്‍കിയത്.

ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൂടാതെ,
ദുരന്ത൦ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും മികച്ച ഏകോപനമാണ് നടന്നതെന്നും നാവിക സേനാ മേധാവി വ്യക്തമാക്കി.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

മുന്‍പ്, ഇന്ത്യൻ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20കോടി രൂപ സംഭാവന നൽകിയിരുന്നു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി സുരേഷ് ആണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts