എലിപ്പനി: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയുടെ ബാക്കിയായി സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും.

മറ്റു ജില്ലകളില്‍ ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടുത്ത ദിവസങ്ങളില്‍ നടന്ന 27 പനിമരണങ്ങള്‍ എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നു.

പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

100 മില്ലിഗ്രാം വീതമുള്ള ഡോക്സിസൈക്ളിന്‍ ഗുളിക രണ്ടെണ്ണം ഒറ്റത്തവണ കഴിക്കുകയാണ് പ്രതിരോധ മാര്‍ഗം. മലിനജലത്തിലിറങ്ങുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ 04952376100, 04952376063 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us