102 നഗര- തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;സഖ്യമില്ലാതെ ജെഡിഎസും കോൺഗ്രസും പ്രതീക്ഷയോടെ ബിജെപി.

ബെംഗളൂരു : സംസ്ഥാനത്തെ 102 നഗര തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. സഖ്യത്തിൽ സംസ്ഥാന ഭരണം കയ്യാളുന്ന ജെഡിഎസും കോൺഗ്രസും പരസ്പരം മൽസരിക്കുന്നതിനൊപ്പം പ്രതിപക്ഷത്തുള്ള ബിജെപിക്കും കരുത്ത് തെളിയിക്കാനുള്ള അവസരമാണ് ഇത്. 105 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് നേരത്തെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം കാരണം കുശാൽ നഗർ, വി രാജ് പേട്ട്, സോമവാർ പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

മൈസൂരു, തുമക്കുരു, ശിവമൊഗ്ഗ സിറ്റി കോർപറേഷന്നുകളിലേക്കും തിരഞ്ഞെടുപ്പ് ഇന്നാണ്.

3603691 വോട്ടർമാർ  3897 ബൂത്തുകളിലായി ഇന്ന് വോട്ടു ചെയ്യും.8340 സ്ഥാനാർത്ഥികളിൽ 2306 വാർഡിൽ കോൺഗ്രസും 2203 ഇടത്ത് ബിജെപിയും 1397 വാർഡുകളിൽ ജെ ഡി എസും മൽസരിക്കുന്നു. 30 വാർഡുകളിൽ സി പി എമ്മും മൽസര രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us