ബെംഗളൂരു : എല്ലായിപ്പോഴും റയിൽവേ അങ്ങിനെയാണ് ഓണത്തിനോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതിരിക്കാൻ ആദ്യം ശ്രമിക്കും, അവസാനം ഒന്നോ രണ്ടോ ദിവസത്തിന് മുന്പോ ആ ചടങ്ങ് നടത്തി ആരും അറിയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.കാരണം അത് ബെംഗളൂരു മലയാളിക്ക് ഉപകാരപ്പെടാൻ പാടില്ലല്ലോ. യാത്രക്കാർ അറിയാതെ ഓടിയ ട്രെയിനിൽ ആളു കുറവായിരുന്നു എന്ന് പറഞ്ഞ് നഷ്ടക്കണക്കും കാണിക്കാം.
ഈ വർഷവും അതിൽ വലിയ വ്യത്യാസമുണ്ടായില്ല. ഓണത്തിന് കേരളത്തിലേക്ക് എന്ന പേരിൽ പ്രഖ്യാപിച്ച തീവണ്ടി യുടെ വാർത്ത വന്നത് രണ്ടു ദിവസം മുൻപ് മാത്രം, ഓണം കഴിഞ്ഞ് എറണാകുളത്തു നിന്ന് യശ്വന്ത്പുപുരയിലേക്കുള്ള വണ്ടിയുടെ പ്രഖ്യാപനം നടത്തിയത് ട്രെയിൻ പുറപ്പെടാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ !
ട്രെയിൻ പുറപ്പെട്ടത് ഞായറാഴ്ച വൈകുന്നേരം 4.40 ന് ,ഇതു സംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം ഡിവിഷന്റെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടത് 3.30ന്, എന്ത് കാര്യക്ഷമത !
തികച്ചും നിരുത്തരവാദപരമായ നടപടിയാണിതെന്ന് കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആരോപിച്ചു. ടിക്കറ്റില്ലാതെ ബെംഗളൂരുവിലേക്ക് യാത്ര പദ്ധതിയിട്ടിരുന്ന പലരും വാർത്തയറിഞ്ഞപ്പോഴേക്കും ട്രെയിൻ കേരള അതിർത്തി കടന്നു.
ദക്ഷിണ റയിൽവേ ആസ്ഥാനത്തു നിന്നും അനുമതി ലഭിക്കാൻ വൈകിയതാണ് അറിയിപ്പ് നൽകാൻ വൈകിയതെന്നാണ് ഡിവിഷനിൽ നിന്നുള്ള വിവരം.
അതേ സമയം സ്വകാര്യ ബസുടമകളെ സഹായിക്കാൻ റെയിൽവേ ഒത്തുകളിക്കുകയാണെന്നാണ് ജനങ്ങളുടെ ഇടയിലുള്ള ആരോപണം അത് തെളിയിക്കുന്ന വിധത്തില്‍ ഉള്ള നടപടികള്‍ ആണ് റെയില്‍വേ യുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ചെന്നൈ ,വേളകണ്ണി,മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉള്ള ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ പ്രഖ്യാപിച്ചിരുന്നു.
സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ചിരുന്ന രണ്ടു ട്രെയിനുകള്‍ ബാനസവാടിയിലേക്ക് മാറ്റിയപ്പോഴും 2014 ബജറ്റില്‍ പ്രഖ്യാപിച്ച മൈസുരു-ബാംഗ്ലൂര്‍-കൊച്ചുവേളി ട്രെയിന്‍ ഇതുവരേ ഓടി തുടങ്ങാത്തതിനും എതിരെ ബെംഗളൂരു മലയാളികളുടെ പ്രതികരണങ്ങള്‍ വളരെ ശുഷ്കമായിരുന്നു ,അതാണ് റെയില്‍വേയില്‍ നിന്ന് ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരുന്നത്,ബെംഗളൂരുമലയാളികള്‍ ഒത്തുചേര്‍ന്നു പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.