കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും പുനരാരംഭിച്ച് കർണാടക ആർടിസി.

ബംഗളുരു: കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കര്‍ണാടകയില്‍നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളാണ് പുനരാരംഭിച്ചത്. ആദ്യ സര്‍വ്വീസ് ഇന്ന് വൈകീട്ട് നാല് മണിയോടെ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

Read More

പ്രളയക്കെടുതിയില്‍ സഹായവുമായി ഗൂഗിള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിളും. ഗൂഗിള്‍ ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കുന്നതാണ്. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ എല്ലാം തിരഞ്ഞ് കണ്ടുപിടിക്കാവുന്ന വിധത്തില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ് തുടങ്ങി ലോകത്തിന്‍റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളില്‍ ഗൂഗിള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. കൂടാതെ കേരള സര്‍ക്കാറിന്‍റെ കേരള റെസ്‌ക്യൂ…

Read More

പ്രളയം: ഷാര്‍ജ ഭരണാധികാരി നാലുകോടി രൂപ നൽകും

ദുബായ്: പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാലുകോടി രൂപ സഹായധനം നല്‍കും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടന്‍ കൈമാറുമെന്ന് അദ്ദേഹത്തിന്‍റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അറിയിച്ചു.  കൂടാതെ, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. കേരളത്തില്‍ പ്രളയവും ഉരുള്‍പൊട്ടലും സൃഷ്ടിച്ച ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചുക്കൊണ്ട് യുഎഇ പ്രസിഡന്‍റും അബുദാബി അമീറുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ…

Read More

കേരള ജനതയ്ക്ക് പത്ര പരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി സര്‍ക്കാരും‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പരസ്യവും നല്‍കിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് പരസ്യം നല്‍കിയിരിക്കുന്നത്. ‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്നും പരസ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ എല്ലാ എസ്.ഡി.എം ഓഫീസുകള്‍ വഴി സഹായങ്ങള്‍…

Read More

ചെങ്ങന്നൂരില്‍ ഹെലികോപ്റ്ററില്‍ കയറാതെ ജനം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറാകാതെ ജനം. തങ്ങള്‍ക്ക് ഭക്ഷണം മാത്രം മതിയെന്നും വീടുവിട്ടുവരാന്‍ തയ്യാറല്ലെന്നും ചിലര്‍ പറഞ്ഞതായി സേനാ വക്താവ് വ്യക്തമാക്കി. അതേസമയം ചെങ്ങന്നൂരില്‍ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആറംഗ സംഘത്തെ കാണാതായി. ഇവരെക്കുറിച്ച് ഇന്നലെ രാത്രിമുതല്‍ യാതൊരു വിവരവും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്‌. പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ബോട്ടാണ് കാണാതായത്. ഇവരെ കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകരാണ് അറിയിച്ചത്. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തേക്കാണ് ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായി പോയത്. രക്ഷാപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും…

Read More

മഴയുടെ രൂക്ഷത കുറയുന്നു; എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: രൂക്ഷമായ പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴ കുറഞ്ഞു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിക്കാത്തതിനാല്‍ മഴയുടെ രൂക്ഷത കുറയുമെന്നാണ് കരുതുന്നത്. അതേസമയം പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലും ചെങ്ങന്നൂരുമാണ്. ആലുവ ടൗണില്‍ നിന്ന്…

Read More

ബാംഗ്ലൂര്‍ സിറ്റി-കന്യാകുമാരി എക്സ്പ്രസ്,യെശ്വന്ത് പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്,എന്നിവ ഇന്ന് സര്‍വീസ് നടത്തും;ഇന്നലെ തിരിച്ച കൊച്ചുവേളി എക്സ്പ്രസ് യാത്ര ചെയ്യുന്നത് വേറെ റൂട്ടില്‍.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527) എന്നിവ ഇന്ന് സര്‍വീസ് നടത്തും ,അതേസമയം ഇന്നലെ ഇതേ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു അതുകൊണ്ട് തിരിച്ചുള്ള കന്യാകുമാരി-ബാംഗ്ലൂര്‍ സിറ്റി എക്സ്പ്രസ് (16525)   കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528) എന്നിവ ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ നഗരത്തില്‍ നിന്ന് യാത്ര തിരിച്ച ബാംഗ്ലൂര്‍ സിറ്റി – കൊച്ചുവേളി (16315) മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്ര തുടങ്ങിയത് ,മാത്രമല്ല സാധാരണ കോയമ്പത്തൂര്‍ -പാലക്കാട്‌ -തൃശൂര്‍ വഴി പോകേണ്ട ഈ ട്രെയിന്‍  ഈറോഡ്‌ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇന്നത്തെ കന്യാകുമാരി എക്സ്പ്രസ്സ്‌…

Read More

വെള്ളം ഇറങ്ങിത്തുടങ്ങി,ഇനി രാഷ്ട്രീയം പറഞ്ഞ് അടിപിടി കൂടാം:ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കണ്ണൂർ: പ്രളയദുരിത ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പ് സന്ദർശിക്കാനെത്തിയ എസ്ഡിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സ്കൂള്‍ പരിസരത്തെ രണ്ട് കാറുകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. “ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊന്നപോലെ കൊല്ലും’ എന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 30 പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡണ്ട് പി.എസ്…

Read More

രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാടിന്‍റെ കൂട്ടായ്മ വിലമതിക്കാനാവാത്തത്; ദുരന്തത്തെ നമ്മള്‍ അതിജീവിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് നാം കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് കേരളമെന്നും നാടിന്‍റെ കൂട്ടായ്മ വിലമതിക്കാനാവാത്തതാണെന്നും അദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തന നടപടികളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പിണറായി സൂചിപ്പിച്ചത്. മേഘ വിസ്ഫോടനം, ന്യൂനമര്‍ദം എന്നിവയാണ് സംസ്ഥാനത്ത് കനത്തമഴയ്ക്ക് കാരണമായി വന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്നും പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ പലയിടങ്ങളിലും പ്രവര്‍ത്തിപ്പിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് ശക്തമായി നിലനിന്ന മഴയ്ക്ക് അല്പം കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍…

Read More

കേരളത്തിലേത് എന്‍ഡിആര്‍എഫിന്‍റെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനം

ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ വക്താവ് പറയുന്നതനുസരിച്ച് 58 ടീമാണ് ഇപ്പോള്‍ കേരളത്തില്‍  ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 55  ടീം ഇപ്പോള്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും 3 ടീമുകള്‍ കേരളത്തിലേയ്ക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ ടീമിലും 35-40 അംഗങ്ങളാണ് ഉള്ളത്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിലമര്‍ന്ന കേരളത്തില്‍ ദുരന്ത…

Read More
Click Here to Follow Us