പ്രളയക്കെടുതിയില്‍ സഹായവുമായി ഗൂഗിള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗിളും. ഗൂഗിള്‍ ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കുന്നതാണ്.

കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ എല്ലാം തിരഞ്ഞ് കണ്ടുപിടിക്കാവുന്ന വിധത്തില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ് തുടങ്ങി ലോകത്തിന്‍റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളില്‍ ഗൂഗിള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. കൂടാതെ കേരള സര്‍ക്കാറിന്‍റെ കേരള റെസ്‌ക്യൂ വെബ്‌സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും മറ്റു സേവനങ്ങളും ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts