ആഗസ്റ്റ് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്വാലയാണ് ആ പതിനഞ്ചുകാരന്.
25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷ് അന്ന് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ അനീഷിന് സ്വന്തമായിരുന്നു.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടാനാകുമെന്ന വിശ്വാസത്തിലാണ് അനീഷും കുടുംബവും. പതിനഞ്ചാം വയസില്‍ അഭിനവ് ബിന്ദ്രയ്ക്കും, ഗഗന് നാരംഗിനും, ഹിന സിദ്ദുവിനുമൊപ്പം തന്റെ പേര് കൂടി എഴുതി ചേര്‍ത്ത അനീഷ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്.
ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ അനീഷ് കാഴ്ച വെച്ച മികച്ച പ്രകടനം എടുത്തുപറയേണ്ടവയാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം നടത്തുന്നത്.
ഷൂട്ടിംഗിലുള്ള മകന്റെ താല്പര്യമറിഞ്ഞ അഡ്വക്കേറ്റായ പിതാവ് ജഗ്പാല്‍ ഒരു സെക്കന്‍ഹാന്റ് തോക്ക് വാങ്ങി നല്‍കിയതോടെയാണ് കൗമാരതാരത്തിന്റെ ജീവിതം വഴിമാറുന്നത്.
ഇതോടെ, പരിശീലന സൗകര്യത്തിനായി ഹരിയാനയില്‍ നിന്നും കുടുംബം ഡല്‍ഹിയിലേക്ക് മാറി. തന്റെ പ്രാക്ടീസ് പോലും ഉപേക്ഷിച്ചാണ് ജഗ്പാല്‍ മക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് ചേക്കേറിയത്. പിതാവിന്റെ ആ ത്യാഗത്തിന്റെ വിലയറിഞ്ഞ അനീഷ് അതിന്റെ ഫലം തിരികെ നല്‍കുകയും ചെയ്തു. അനീഷിനൊപ്പം പതിനാറുകാരി മനു ഭാക്കറും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്.
ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുകയാണെങ്കില്‍ അത് ഒളിംപിക്സ് മെഡലിനായുളള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും.
കഴിഞ്ഞ ജൂണില്‍ ജര്‍മ്മനിയില്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന് ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റൈഫിള്‍/പിസ്റ്റളില്‍ അനീഷ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. കൂടാതെ ജൂനിയര്‍ ലോക റെക്കോര്‍ഡും താരത്തിന്റെ പേരിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.