ബെംഗളൂരു : കാർഷിക വായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കർഷക പദയാത്ര ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ രാമനഗരയിലെ കെങ്കൽ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു മുന്നിൽനിന്നാണ് മൂവായിരത്തോളം കർഷകരെ അണിനിരത്തിയുള്ള പദയാത്രയ്ക്കു തുടക്കമിട്ടത്. പദയാത്ര നാളെ ബെംഗളൂരുവിൽ സമാപിക്കും. സംസ്ഥാനത്തെ മുഴുവൻ കാർഷികവായ്പയും എഴുതിത്തള്ളുമെന്ന ജനതാദൾ എസിന്റെ പ്രകടനപത്രിക വാഗ്ദാനം നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതൃനിര നാളെ പദയാത്രയുടെ ഭാഗമാകും.സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നായുള്ള 44,700 കോടി രൂപയുടെ കാർഷിക വായ്പ…
Read MoreMonth: July 2018
ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. വെള്ളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി അദ്ദേഹം മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് വീട്ടിലേക്ക് മാറ്റിയത്. കബറടക്കം ചെര്‍ക്കള മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഫ് ജില്ലാ ചെയര്‍മാനുമാണ്. നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു (1987-2001). 2001 ല്‍ എ.കെ.…
Read Moreസ്കൂളുകളിലും കോളജുകളിലും ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി പൊലീസ് സ്പെഷൽ സ്ക്വാഡുകൾ രൂപീകരിക്കും.
ബെംഗളൂരു: സ്കൂളുകളിലും കോളജുകളിലും ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി പൊലീസ് സ്പെഷൽ സ്ക്വാഡുകൾ രൂപീകരിക്കാൻ ഡിജിപി നീലമണി എൻ.രാജുവിന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര നിർദേശം നൽകി. ഇതു സംബന്ധിച്ച ഒൗദ്യോഗിക സർക്കുലർ വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. എല്ലാ വിദ്യാലയങ്ങളിലും സ്ക്വാഡിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ഡിജിപിക്ക് ആഭ്യന്തര മന്ത്രി കൂടിയായ പരമേശ്വര നിർദേശിച്ചു. നഗരത്തിൽ വർധിച്ചു വരുന്ന ലഹരിമരുന്ന് ഉപഭോഗത്തിന് തടയിടുന്നതിന്റെ ഭാഗമായി ഗുണ്ടാ നിയമം ചുമത്താൻ സർക്കാർ തയാറാണെന്ന് പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തു നിന്നുള്ള വിദ്യാർഥികൾ നഗരത്തിൽ ലഹരിമരുന്ന്…
Read Moreസ്ത്രീ സുരക്ഷയ്ക്കായി ബിഎംടിസിയുടെ പിങ്ക് സാരഥി.
ബെംഗളൂരു: സ്ത്രീ സുരക്ഷയ്ക്കായി ബിഎംടിസി പിങ്ക് സാരഥി എന്ന പേരിൽ പട്രോളിങ് സ്ക്വാഡുകൾ ആരംഭിക്കുന്നു. ബസ് യാത്രയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സ്ക്വാഡിന് പരാതി നൽകാം. കേന്ദ്ര സർക്കാരിന്റെ നിർഭയ ഫണ്ടിൽ നിന്നുള്ള 4.3 കോടിരൂപ ഉപയോഗിച്ച് 25 പിങ്ക് സാരഥി പട്രോളിങ് വാഹനങ്ങൾ വാങ്ങും. സാരഥി വാഹനങ്ങളിൽ ജീവനക്കാർ വനിതകളായിരിക്കും. ബസ് ജീവനക്കാരിൽ നിന്നും സഹയാത്രികരിൽനിന്നും മോശം പെരുമാറ്റം ഉണ്ടായാൽ ഇവർക്ക് പരാതി നൽകാം. നഗരത്തിലെ ബസ് ഡിപ്പോകൾ കേന്ദ്രീകരിച്ച് രണ്ട് മാസത്തിനുള്ളിൽ സാരഥി സേവനം ലഭ്യമാകും.
Read Moreവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്!
കടുത്ത നടുവേദനയും പനിയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വൃക്കയില്‍ നിന്നും കണ്ടെടുത്തത് ഏകദേശം 3000 കല്ലുകള്‍. ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം. ഴാങ് എന്ന അമ്പത്താറുകാരിയെ പരിശോധിച്ചപ്പോഴാണ് വലത് കിഡ്നിയില്‍ കല്ലുകള്‍ നിറഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വേദന മൂര്‍ച്ചിച്ചതോടെ ചികിത്സ തേടി ഴാങ് വുജിന്‍ ആശുപത്രിയിലെത്തിയത്. ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഴാങ് ആരോഗ്യവതിയായി. പുറത്തെടുത്ത കല്ലുകള്‍ എണ്ണി തീര്‍ത്തത് ശാസ്ത്രക്രിയ നടത്തിയതിനേക്കാള്‍ പ്രയാസമായിരുന്നുവെന്നാണ് ഴാങിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയും കല്ലുകള്‍ വൃക്കയ്ക്കുള്ളില്‍ നിന്നും…
Read Moreഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി
ടോക്കിയോ: 2020ലെ ഒളിമ്പിക്‌സിന് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങള്‍ ഒരുക്കി ജപ്പാന്‍. അതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി നിര്‍മ്മിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി. വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള തയാറെടുപ്പിന്‍റെ ഭാഗമാണിതെന്നും ഇത് വരുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും ഇത് നിര്‍മ്മിച്ചിരിക്കുന്ന കമ്പനി സി.ഇ.ഒ യാസുഹ്‌റു ഇനോണ്‍ പറയുന്നു. https://youtu.be/HhStmwtRdQc യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് ഈ സഞ്ചരിക്കുന്ന മുസ്‌ലിം പള്ളികള്‍ക്ക് പിന്നില്‍. ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനത്തിലാണ് പളളിയുടെ നിര്‍മ്മാണം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മുസ്‌ലിം…
Read More10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും,സംസ്ഥാനത്തു 3000 കോടി രൂപയുടെ നിക്ഷേപവുമായി ആപ്പിൾ.
ബെംഗളൂരു:സംസ്ഥാനത്തു 3000 കോടി രൂപയുടെ നിക്ഷേപവുമായി ആപ്പിൾ ഇൻകോർപറേഷനുമായി കരാറുള്ള തായ്‌വാൻ കമ്പനി വിസ്ട്രോൺ കോർപറേഷൻ. കോലാറിൽ ആപ്പിൾ ഐ ഫോൺ പ്ലാന്റ് സ്ഥാപിക്കാൻ ആദ്യഘട്ടത്തിൽ 650 കോടി രൂപയാണു നിക്ഷേപിക്കുക. തുടക്കത്തിൽ 2500 പേർക്കും രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ പതിനായിരം പേർക്കും തൊഴിൽ ലഭിക്കും. പ്ലാന്റ് നിർമാണത്തിനായി കോലാറിലെ നരസപുരയിൽ 43 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്. പ്രാരംഭജോലികൾ അടുത്തമാസം പകുതിയോടെ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആപ്പിളിന്റെ തിരഞ്ഞെടുത്ത മോഡലുകൾ മാത്രമേ നിർമിക്കൂ. പ്ലാന്റ് പൂർണമായി സജ്ജമാകുന്നതോടെ പ്രതിവർഷം 10 കോടി ഫോണുകൾ നിർമിക്കുകയാണു ലക്ഷ്യം. വിസ്ട്രോൺ…
Read Moreനൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ലോകം
വാഷിംഗ്ടൺ: നൂറ്റാണ്ടിലെ എറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും. ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ കാണാനാവുക. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിന്ന് പുറത്ത് വരും. ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും.…
Read Moreവടക്കൻ കർണാടകയെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഓഗസ്റ്റ് രണ്ടിനു ബന്ദ്..
ബെംഗളൂരു : വടക്കൻ കർണാടകയെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഓഗസ്റ്റ് രണ്ടിനു ബന്ദിന് ആഹ്വാനം. പ്രത്യേക സംസ്ഥാനത്തിനായി രംഗത്തുള്ള ഉത്തര കന്നഡ ഹോരാട്ട സമിതിയാണ് 13 ജില്ലകളിൽ ബന്ദ് പ്രഖ്യാപിച്ചത്. വടക്കൻ കർണാടകയോട് സംസ്ഥാന സർക്കാരിനു ചിറ്റമ്മ നയമാണെന്നു സമിതി പ്രസിഡന്റ് സോമശേഖർ കോടാംബരി ആരോപിച്ചു. സംസ്ഥാന ബജറ്റിൽ മേഖല അവഗണിക്കപ്പെട്ടു. മഹാദായി നദീജലപ്രശ്നം പരിഹരിക്കുന്നതിലും സർക്കാരിന് ഉദാസീന നിലപാടാണ്. മുൻ സർക്കാരുകളും ഇതേ സമീപനമാണ് ഉത്തര കർണാടകയോട് സ്വീകരിച്ചത്. ഇതിൽ മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. അതിനാലാണ് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിനായി ബന്ദിന് ആഹ്വാനം ചെയ്തതെന്നും…
Read Moreസെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു.
ബെംഗളൂരു :മൊബൈല്‍ ഫോണിന്റെ ഏറ്റവും ദൂഷ്യവശം റേഡിയെഷന്‍ അല്ല അതിലെ സെല്‍ഫി ആണെന്ന് പറയേണ്ടി വരും,കുന്നിന്‍ മുകളിലും വെള്ളച്ചാട്ടങ്ങളിലും സെല്‍ഫി മൂലം തെന്നി തീര്‍ന്ന ജീവിതങ്ങള്‍ അനവധിയാണ്,ഏറ്റവും പുതിയ സെല്‍ഫി മരണ വാര്‍ത്ത നഗരത്തില്‍ നിന്ന് വന്നിരിക്കുന്നു. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ കാറിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. കോൾസെന്റർ ജീവനക്കാരനും രാജസ്ഥാൻ സ്വദേശിയുമായ സുഹാനോ മഹാന്തോ (25) ആണ് മരിച്ചത്. മൂന്ന് പേർ ചേർന്ന് സ്കൂട്ടറിൽ നന്ദിഹിൽസിലേക്ക് പോകുന്നതിനിടെ ദേവനഹള്ളിക്ക് സമീപമാണ് അപകടം.
Read More