10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും,സംസ്ഥാനത്തു 3000 കോടി രൂപയുടെ നിക്ഷേപവുമായി ആപ്പിൾ.

ബെംഗളൂരു:സംസ്ഥാനത്തു 3000 കോടി രൂപയുടെ നിക്ഷേപവുമായി ആപ്പിൾ ഇൻകോർപറേഷനുമായി കരാറുള്ള തായ്‌വാൻ കമ്പനി വിസ്ട്രോൺ കോർപറേഷൻ. കോലാറിൽ ആപ്പിൾ ഐ ഫോൺ പ്ലാന്റ് സ്ഥാപിക്കാൻ ആദ്യഘട്ടത്തിൽ 650 കോടി രൂപയാണു നിക്ഷേപിക്കുക.

തുടക്കത്തിൽ 2500 പേർക്കും രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ പതിനായിരം പേർക്കും തൊഴിൽ ലഭിക്കും. പ്ലാന്റ് നിർമാണത്തിനായി കോലാറിലെ നരസപുരയിൽ 43 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

പ്രാരംഭജോലികൾ അടുത്തമാസം പകുതിയോടെ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആപ്പിളിന്റെ തിരഞ്ഞെടുത്ത മോഡലുകൾ മാത്രമേ നിർമിക്കൂ. പ്ലാന്റ് പൂർണമായി സജ്ജമാകുന്നതോടെ പ്രതിവർഷം 10 കോടി ഫോണുകൾ നിർമിക്കുകയാണു ലക്ഷ്യം.

വിസ്ട്രോൺ അധികൃതർ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. പ്ലാന്റിനു പുറമേ ബെംഗളൂരുവിൽ ആപ്പിളിന്റെ റിപ്പയറിങ് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കണമെന്നു കുമാരസ്വാമി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts