അല്‍വര്‍: ഇന്ത്യയില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ തന്നെ. അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം ഇതാണ് തെളിയിക്കുന്നത്. രാജസ്ഥാനിലെ അല്‍വറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ അക്ബര്‍ ഖാനെ ആക്രമിച്ചത്. പശുക്കടത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അക്ബര്‍ ഖാന് വളരെ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു താത്പര്യവും കാട്ടിയില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പൊലീസ് പരിഗണന നല്‍കിയത് പശുക്കള്‍ക്കായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ആദ്യം പശുക്കളെ 10 കിലോമീറ്റര്‍ ദൂരെയുള്ള…
Read MoreMonth: July 2018
ജസ്‌നയെ കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും കര്‍ണാടകയില്‍
റാന്നി: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും കര്‍ണാടകത്തിലെത്തി. സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ വീണ്ടും കര്‍ണാടകയില്‍ എത്തിക്കാന്‍ കാരണം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളില്‍…
Read Moreയുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍;പിടിയിലായ ഒരാള്‍ മുന്‍പ് ബെംഗളൂരുവില്‍ വച്ച് രാജസ്ഥാന്‍ യുവതിയെ സ്നേഹിച്ചു മതം മാറ്റി വിവാഹം കഴിച്ച് കര്‍ണാടക പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി എന്ന് അവകാശപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ ഫാസില്‍;കേസില്‍ ദുരൂഹത.
മാനന്തവാടി: യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച മുന്ന് കാറും പോലിസ് പിടിച്ചെടുത്തു. തൊട്ടില്‍പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് അജ്മല്‍ ടി (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറമ്പില്‍ ഫാസില്‍ കെ.കെ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലക്കണ്ടി സുഹൈല്‍(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളില്‍ അജ്മല്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വധശ്രമകേസിലും, ഫാസില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനില്‍ ബലാത്സംഗ കേസിലും മാനന്തവാടി പോലിസ് സ്റ്റേഷനില്‍…
Read Moreഓണം,ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്കു പോകാനുള്ള കര്‍ണാടക-കേരള ആര്‍ ടി സി ബുക്കിംഗ് ആരംഭിച്ചു.
ബെംഗളൂരു: ഓണം, ബലിപെരുന്നാൾ അവധികൾക്കു മുന്നോടിയായി ബെംഗളൂരുവിൽ നിന്നുള്ള കേരള, കർണാടക ആർടിസി സർവീസുകളിലെ റിസർവേഷൻ ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഓഗസ്റ്റ് 21ലെ ബുക്കിങ്ങാണ് ഇന്നലെ ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് ബസുകളിൽ സീറ്റുകൾ ഇനിയും ഏറെ ബാക്കിയുള്ള സാഹചര്യത്തിൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരള ആർടിസി ഓണത്തിന് പത്ത് ദിവസങ്ങളിലായി ഏഴുപതോളം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും. കർണാടക ആർടിസിയുടെ പതിവ് സർവീസുകളിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ…
Read Moreഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്ല: സ്വിസ് താരം മത്സരത്തില്‍ നിന്ന് പിന്മാറി
ചെന്നൈ: ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സ്വിസ് താരം പിന്മാറി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നുമാണ് അംബ്രേ അലിങ്ക്‌സ് കാരണമായി പറഞ്ഞത്. അംബ്രേയുടെ മാതാപിതാക്കളും ഇന്ത്യന്‍ യാത്ര വിലക്കിയതോടെയാണ് താരം മത്സരത്തിനില്ലെന്ന് സ്വിസ് അസോസിയേഷനെ അറിയിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്‍റെ പിന്മാറ്റം. ഈ നിഗമനമാണ് താരം പിന്മാറാന്‍ കാരണമെന്ന് കോച്ച് പാസ്‌കല്‍ ബുഹാറിന്‍…
Read Moreപ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെ സ്‌നേഹം കൊണ്ട് നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി നടത്തിയ മുക്കാല്‍മണിക്കൂര്‍ നീണ്ട പ്രസംഗവും, ഏറെ ശ്രദ്ധിക്കപ്പെട്ട ആലിംഗനവും രാജ്യമാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. The point of yesterday’s debate in Parliament.. PM uses Hate, Fear and Anger in the hearts of some of our people to build his narrative. We are going to prove…
Read Moreവീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; വയനാട്ടില്‍ വ്യാപക തെരച്ചില്‍
മാനന്തവാടി: വയനാടന്‍ ഉള്‍ക്കാടുകളില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. വയനാട് മുണ്ടക്കൈയില്‍ ഭാഗത്താണ് മാവോയിസ്റ്റുകളെ കണ്ടതായി പൊലീസ് അറിയിച്ചത്. ഇന്നലെ രാത്രി മൂന്നംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മുണ്ടക്കൈ എസ്റ്റേറ്റ് ലയത്തിന് സമീപം എത്തിയതായാണ് പൊലീസിന് നല്‍കിയ വിവരം. മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. വയനാടന്‍ ഉള്‍വനങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപകമാക്കി. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ചുമതല കണ്ണൂര്‍ എസ്പിയ്ക്കാണ്. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടില്‍ മൂന്ന് തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയിരുന്നു. രക്ഷപ്പെട്ട തൊഴിലാളികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍ ഇവരുടെ…
Read Moreകേരളത്തില്‍ കനത്ത നാശനഷ്ടം; വിലയിരുത്താന്‍ പത്ത് ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും
കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജ്ജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. നീതി ആയോഗിലെ പ്രതിനിധികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടൊപ്പമാണ് കിരണ്‍ റിജ്ജു ദുരിതാശ്വാസ…
Read Moreഹൊസൂർ റോഡിലെ ഹെന്നാഗരാ ഗേറ്റിൽ സ്വകാര്യ ബസ് കാറുമായി ഇടിച്ച് അഗ്നിക്കിരയായി; രണ്ട് പേർ മരിച്ചതായി സംശയിക്കുന്നു.
ബെംഗളൂരു : ഹൊസൂർ റോഡിലെ നാരായണ ആശുപത്രിക്കും ചന്ദാപുരക്കും ഇടയിലുള്ള ഹെന്നാഗരാ ഗേറ്റിൽ ഗ്രീൻ ലൈൻ ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു. കാറുമായി കൂട്ടിയിടിച്ച ബസ് പൂർണമായും അഗ്നിക്കിരയായി, കാറും പൂർണമായി കത്തി.കാറിലുള്ളവരെല്ലാം രക്ഷപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ.
Read Moreഷക്കീലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് …..!! ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടിയായി എത്തുന്നത് റിച്ച ഛധ…!
തൊണ്ണൂറുകളില്‍ സൌത്ത് ബി ഗ്രേഡ് സിനിമളില്‍ തരംഗമായ മാദക റാണി ഷക്കീലയുടെ ജിവിതം സിനിമയാകുന്നു …ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛധ ആണ് …ഷക്കീലയുടെ തന്നെ ആത്മകഥ ആധാരമാക്കിയാണ് ചിത്രമോരുങ്ങുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു … കഥാപാത്രത്തിന്റെ ഒരുക്കത്തി നായി റിച്ച കഴിഞ്ഞ ദിവസം ഷക്കീലയെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു …അഭിനയ ജീവിതത്തിലെയും ,വ്യക്തി ജീവിതത്തിലെയും പ്രധാന ഏടുകള്‍ പരാമര്‍ശിച്ചു തന്നെയായിരിക്കും നടിയെ അഭ്രപാളികളില്‍ എത്തിക്കാനുള്ള ശ്രമം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു ….ഫുക്രി സിരീസിലെ ബോലി…
Read More