ഓണം,ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്കു പോകാനുള്ള കര്‍ണാടക-കേരള ആര്‍ ടി സി ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു: ഓണം, ബലിപെരുന്നാൾ അവധികൾക്കു മുന്നോടിയായി ബെംഗളൂരുവിൽ നിന്നുള്ള കേരള, കർണാടക ആർടിസി സർവീസുകളിലെ റിസർവേഷൻ ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഓഗസ്റ്റ് 21ലെ ബുക്കിങ്ങാണ് ഇന്നലെ ആരംഭിച്ചത്. കേരള ആർടിസിയുടെ പതിവ് ബസുകളിൽ സീറ്റുകൾ ഇനിയും ഏറെ ബാക്കിയുള്ള സാഹചര്യത്തിൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കേരള ആർടിസി ഓണത്തിന് പത്ത് ദിവസങ്ങളിലായി ഏഴുപതോളം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.

കർണാടക ആർടിസിയുടെ പതിവ് സർവീസുകളിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സീറ്റുകൾ നാലു മാസം മുൻപു തന്നെ വിറ്റഴിഞ്ഞ സാഹചര്യത്തിൽ സ്പെഷൽ ട്രെയിനുകൾ നേരത്തെ പ്രഖ്യാപിക്കണമെന്നാണ് മലയാളി സംഘടനകളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts