യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍;പിടിയിലായ ഒരാള്‍ മുന്‍പ് ബെംഗളൂരുവില്‍ വച്ച് രാജസ്ഥാന്‍ യുവതിയെ സ്നേഹിച്ചു മതം മാറ്റി വിവാഹം കഴിച്ച് കര്‍ണാടക പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി എന്ന് അവകാശപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ ഫാസില്‍;കേസില്‍ ദുരൂഹത.

മാനന്തവാടി: യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച മുന്ന് കാറും പോലിസ് പിടിച്ചെടുത്തു. തൊട്ടില്‍പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് അജ്മല്‍ ടി (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറമ്പില്‍ ഫാസില്‍ കെ.കെ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലക്കണ്ടി സുഹൈല്‍(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ പ്രതികളില്‍ അജ്മല്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വധശ്രമകേസിലും, ഫാസില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനില്‍ ബലാത്സംഗ കേസിലും മാനന്തവാടി പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും ഉള്‍പ്പെട്ട പ്രതികളാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട കെ.എല്‍ 18 എന്‍, കെ.എല്‍ 18 ഡി 4849, കെ.എല്‍ 58 എന്‍387 എന്നി കാറുകളും മാനന്തവാടി പൊലീസ് ഇന്‍സ്പക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്.

  കെ.ആർ.എസിൽ കാവേരി ആരതിയോടൊപ്പം സാഹസിക, ജല കായിക വിനോദങ്ങളും സംഘടിപ്പിച്ചു

കേസിനാസ്പദമായ സംഭവം പൊലീസ് പറയുന്നതിങ്ങനെ; മാനന്തവാടിയില്‍ നിന്നും ഒരു സ്ത്രീയുടെ സഹായത്തോടെ കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോകുകകയായിരുന്നു. തുടര്‍ന്ന് കര്‍ണാടകത്തിലെ പൊന്നമ്പേട്ടയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിക്കുകയും പണം കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് മോചനദ്രവ്യമായി 15 ലക്ഷം രുപ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്യുകയുമായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ടത് പ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികള്‍ക്ക് കണ്ണൂരില്‍ നിന്നും കൈമാറുകയും വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുഷാജ്, ബിജു ടി.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

  ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് അറിയില്ല; കന്നഡ വിലക്കിനെക്കുറിച്ച് രശ്മിക മന്ദാന

അതെ സമയം ഈ കേസില്‍ പിടിയിലായ ഫാസില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തി ആയിരുന്നു,ബെംഗളൂരുവില്‍ വച്ച് ഒരു രാജസ്ഥാനി പെണ്‍കുട്ടിയെ സ്നേഹിക്കുകയും മതം മാറ്റി വിവാഹം ചെയ്യുകയും ചെയ്ത ഫാസിലിനെ കേരള പോലിസ് കര്‍ണാടക പോലീസിന് കൈമാറി എന്നും,കര്‍ണാടക പോലീസ് ലവ് ജിഹാദ് ആരോപിച്ച് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കി എന്നും അവകാശപ്പെട്ടിരുന്നു.കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തിരുന്നൂ.

________________________________________________________________________

ഓണത്തിനും മറ്റു ഉത്സവങ്ങള്‍ക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു കിട്ടാന്‍ വേണ്ടി നഗരത്തിലെ മലയാളികള്‍ റെയില്‍വേ മന്ത്രിക്കു നല്‍കുന്ന പരാതിയില്‍ നിങ്ങള്‍ക്കും ഒപ്പ് വക്കാം..

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രാക്കിലേക്ക് ചാടി ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us