പുതുച്ചേരി : ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ മുന്‍ ഫ്രെഞ്ച് കോളനിയായ പുതുച്ചേരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള പുതുച്ചേരി ലഫ് ഗവര്‍ണര്‍ കൂടിയായ കിരണ്‍ ബേദിയുടെ ട്വീറ്റില്‍ ട്രോളുകളുടെ പെരുമഴ ആയിരുന്നു ..അഭിപ്രായത്തെ പരിഹസിച്ചു കൊണ്ടുള്ള നിരവധി റീ ട്വീറ്റുകള്‍ ആണ് രംഗത്ത് വന്നിരിക്കുന്നത് ..
ഇന്നലെ നടന്ന ഫൈനലില്‍ ഇരു ടീമിനെയും അനുകൂലിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു ..ഈ സമയത്താണ് പഴയ കോളനി വത്കരണത്തിന്റെ പിന്തുണയ്ക്കുന്ന രീതിയില്‍ ബേദിയുടെ അഭിപ്രായങ്ങള്‍ വന്നത് …ഇതിനെയാണ് ട്രോളന്മാരടക്കം ഏറ്റു പിടിച്ചത് …പുതു ചേരിക്കാരായ ചിലരുടെ അഭിപ്രായങ്ങള്‍ വരെ ഇതിനു പ്രതികൂലമായിട്ടായിരുന്നു …പഴയ കോളനി മഹാത്മ്യത്തില്‍ കീഴില്‍ അറിയപ്പെടാന്‍ അല്ല ..,മറിച്ചു സ്വന്തം രാജ്യത്തിലെ പൌരനായതില്‍ അഭിമാനിക്കാനാണ് പലരും വിമര്‍ശിച്ചത് …തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു നിരവധിയാളുകളും രംഗത്ത് വന്നിരുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We the Puducherrians (erstwhile French Territory) won the World Cup.
???? Congratulations Friends.
What a mixed team-all French.
Sports unites.— Kiran Bedi (@thekiranbedi) July 15, 2018