മോസ്കോ : 2018 ഫിഫ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിനിനെ തകര്‍ത്ത് റഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി ..ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിന് ഗോള്‍ നേടിയത്, സെര്‍ജിയോ റാമോസിനെ മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടിയ പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു. എന്നാല്‍ 41ാം മിനുട്ടില്‍ ജെറാദ് പിക്വെയുടെ കൈയ്യില്‍ പന്ത് തട്ടിയപ്പൊള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്യൂബ റഷ്യയെ ഒപ്പമെത്തിച്ചു.
എന്നാല്‍ പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പകരക്കാരുടെ ബെഞ്ചില്‍ നിന്ന് സൂപ്പര്‍ താരം ഇനിയെസ്റ്റ മൈതാനത്തേക്ക് വന്നെങ്കിലും റഷ്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ അകിനീഫിനെ കീഴടക്കാന്‍ സാധിച്ചില്ല.തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് നീങ്ങിയെങ്കിലും ഗോള്‍ മാത്രം വന്നില്ല
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന് ആണ് ആദ്യ കിക്ക് എടുത്തത്. കിക്കെടുത്ത ഇനിയെസ്റ്റക്ക് പിഴച്ചില്ല. എന്നാല്‍ സ്പെയിനിന്റെ മൂന്നാമത്തെ കിക്കെടുത്ത കോക്കെയുടെ ഷോട്ട് റഷ്യന്‍ ക്യാപ്റ്റന്‍ അകിനീഫ് തടഞ്ഞു. അവിടെ തുടങ്ങിയിരുന്നു സ്പെയിനിന്റെ തകര്‍ച്ച. അവസാന കിക്കെടുത്ത അസ്പാസിന്റെ ഷോട്ടും പുറത്തേക്ക് പോയതോടെ സ്പെയിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത് …