ക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ കാലം

ക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല എന്നുതന്നെ പറയാം. ഇംഗ്ലണ്ടിലെ ആദ്യ രണ്ട് ഏകദിന മത്സരത്തിലും പരാജയം നേരിട്ട ഓസിസ് നിര ഐസിസി റാങ്കിംഗിലും പിന്നില്‍.

അഞ്ച് തവണ ലേകകപ്പില്‍ മുത്തമിട്ടിട്ട ഓസിസ് പട നിലവില്‍ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിംഗിലാണ്. ഐസിസി അവസാനം പുറത്തിറക്കിയ ഏകദിന റാങ്കിംഗ് പട്ടികയില്‍ കംഗാരുപ്പട ആറാം സ്ഥാനത്തേയ്ക്ക് നിലംപതിച്ചു. ഇതിന് മുമ്പ് 1984ലാണ് ഓസ്‌ട്രേലിയ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സമിത്തും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും പുറത്തായതോടെ ഓസീസ് മോശം അവസ്ഥയിലാണ്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 13 എണ്ണത്തിലും പരാജയമേറ്റുവാങ്ങാനായിരുന്നു കംഗാരുക്കൂട്ടത്തിന്‍റെ വിധി. ഏകദിന റാംങ്കിംഗില്‍ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിനാണ്. ഓസ്‌ട്രേലിയക്കെതിരെ രണ്ട് തുടര്‍ വിജയങ്ങള്‍ നേടിയത് റാങ്ക് നിലനിര്‍ത്താന്‍ സഹായിച്ചു.

ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നും, നാലും സ്ഥാനങ്ങളിലായി ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും റാങ്ക് നിലനിര്‍ത്തി. അതേസമയം, പാക്കിസ്ഥാന്‍ നില കൂടുതല്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനം സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts