വാട്സ് ആപ്പിനെ വെല്ലു വിളിച്ചെത്തിയ പുതിയ ആപ്പ്ലിക്കേഷന്‍ കിം ഭോ ശുദ്ധ തട്ടിപ്പെന്ന് തുറന്നു കട്ടി വിദഗ്ദര്‍ …ബോലോ ആപ്പിന്റെ തനി പകര്‍പ്പായിരുന്ന കിം ഭോ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം അധികൃതര്‍ ഇത് പിന്‍വലിച്ചു ..വെറും 5000 ആളുകള്‍ ഇത് ഡൌണ്‍ലോഡ് ചെയ്തപ്പോഴേ ആപ്പ് അപ്രത്യക്ഷമായി .ആപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റിന്റെ ബേസ് ശരിക്കും ബോലോ ആപ്പിന്റെതായിരുന്നു …ബോലോ ആപ്പിന്റെ എല്ലാം പകര്‍ത്തിയാണ് ‘കിം ഭോ ‘ നിര്‍മ്മിച്ചത് …ഇതിനിടെ സോഴ്സ് കോഡിന്റെ പല സ്ഥലങ്ങളിലും ബോലോ നീക്കം ചെയ്യാന്‍ ആപ് നിര്‍മ്മാതാക്കള്‍ മറന്നു പോയത് തന്നെയാണ് കാര്യം ..
ആപിന്റെ ബാക്ക് ഏന്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സെര്‍വ്വര്‍ വരെ ചില ഹാക്കര്‍മാര്‍ തുറന്നു കാട്ടിയതോടെ ആണ് ‘കിം ഭോ’ നാണം കേട്ടത് ..
അതെ സമയം യാതൊരു വിധ മുന്നൊരുക്കങ്ങള്‍ പോലും ഇല്ലാതെ പെട്ടെന്ന്‍ ഒരു ആപ് പുറത്തിറക്കിയതില്‍ വിവര ശേഖരണം പോലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ തന്നെയാണ് എന്നും വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു ….