ബെംഗളൂരു: സ്കൂളുകളില്‍ അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍,എല്ലാ സ്വകാര്യ -സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.അധ്യയന സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ചുമതല പ്രധാന അധ്യപകന്റെത് ആണ് എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകളിലേക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കേണ്ടത് പ്രധാന അധ്യാപകനാണ്,അല്ലെങ്കില്‍ പ്രധാന അധ്യാപകനും നടപടി നേരിടേണ്ടി വരും.അധ്യാപകര്‍ ക്ലാസ്സില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ വിദ്യാര്തികള്ക്കും പരാതി നല്‍കാം.പ്രധാന അധ്യപകനെയോ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെയോ സമീപിക്കാം.പ്രധാന അധ്യാപകര്‍ക്ക് മൊബൈല്‍ ഉപയോഗികുന്നതിന് തടസ്സമില്ല.
അധ്യാപകരുടെ തുടര്‍ച്ചയായുള്ള വാട്സ്അപ്പ് ഫേസ്ബുക്ക് ഉപയോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുനതായി രക്ഷിതാക്കളുടെ പരാതി ഉയര്‍ന്നതിന് ശേഷമാണ് ഇങ്ങനെ ഒരു നടപടി.എന്നാല്‍ ആവശ്യ ഘട്ടങ്ങളില്‍ വിവരങ്ങള്‍ ശേഖരികുന്നതിനു തടസ്സമില്ല.
പല സ്വകാര്യ സ്കൂളുകളും മൊബൈല്‍ ഉപയോഗം മുന്‍പേ തന്നെ വിലക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.