ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ഹെബ്ബഗോഡിയിലെ ഡിപ്പോ നിർമാണത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങുന്നു. ഡിപ്പോ നിർമാണത്തിനു സ്ഥലമേറ്റെടുക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ബിഎംആർസിഎല്ലിന് അനുമതി നൽകിയിരുന്നു. ഹൊസൂർ റോഡിനോടു ചേർന്ന് 56 ഏക്കറാണ് ഡിപ്പോ നിർമാണത്തിന് ആവശ്യമായി വരുന്നത്. ഗോപാലൻ ഫൗണ്ടേഷന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിയമനടപടികളിലേക്കു നീങ്ങിയത്. സിൽക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെ നീളുന്ന 18.8 കിലോമീറ്റർ വരുന്ന പാതയുടെ ഭാഗമായാണ് ഹെബ്ബഗൊഡിയിൽ ഡിപ്പോ നിർമിക്കുന്നത്. സ്ഥലമേറ്റെടുപ്പിനു മാത്രമായി 1565 കോടി രൂപയാണ് ബിഎംആർസിഎൽ നഷ്ടപരിഹാരമായി നൽകേണ്ടത്.…
Read MoreMonth: May 2018
കര്‍ണാടകയില്‍ ജനം വിധിയെഴുത്തു തുടങ്ങി
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ തുടങ്ങിയ പോളിങ് വൈകിട്ട് ആറു വരെയാണ്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. 222 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണു വിധി തേടുന്നത്. കര്‍ണാടകയില്‍ ആകെ 224 നിയോജക മണ്ഡലങ്ങളാണുള്ളത്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെത്തും.ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗര മണ്ഡലത്തിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് ആര്‍. ആര്‍. നഗറിലും തെരഞ്ഞെടുപ്പ് നീട്ടിവച്ചു. ആര്‍.ആര്‍. നഗറിലെ വോട്ടെടുപ്പ് 28ന് നടക്കും. ഇവിടെ 31നാണു വോട്ടെണ്ണല്‍. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.…
Read Moreപുതിയ പ്ലാനുകളുമായി ജിയോ, അന്താരാഷ്ട്ര കാളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം
റിലയന്‍സ് ജിയോ എപ്പോഴും ഉപഭോക്താക്കള്‍ക്ക് വേണ്ടി അടിപൊളി പായ്ക്കുകളാണ് കൊണ്ടുവരുന്നത്. ബിത്രയും നാളും പ്രീപെയ്ഡ് മാര്‍ക്കറ്റില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴിതാ പോസ്റ്റ്‌പെയ്ഡ്കാര്‍ക്ക് വേണ്ടി ഒരു അടിപൊളി പ്ലാനുമായിട്ടാണ് ജിയോ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ജിയോ മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമായി പകുതി വിലയില്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തുടങ്ങിയിരിക്കുന്നു, കൂടെ ഈ പ്ലാനില്‍ കൂടുതല്‍ ടാറ്റയും ഓഫര്‍ ഉണ്ട്. പ്രതിമാസം 199 രൂപ നിരക്കിലാണ് ജിയോ പോസ്റ്റ് പെയ്ഡിന്‍റെ പുതിയ പ്ലാന്‍. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക.…
Read Moreരാജസ്ഥാന് റോയല്‍ ജയം, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി
ജയ്പുർ: തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നാലു വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. രാജസ്ഥാനോട് തോറ്റതോടെ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്കു ഇനിയും കാത്തിരിക്കണം. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പിന്നാലെ സിഎസ്‌കെയും പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു. ചെന്നൈ മുന്നോട്ടുവച്ച 177 റണ്‍സ് ലക്ഷ്യം രാജസ്ഥാൻ ഒരു പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 60 പന്തിൽ 95 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ജോസ് ബട്ട് ലർ ആണ് രാജസ്ഥാന്റെ വിജയശിൽപ്പി. ടോസ്…
Read Moreനാളെ പോളിംഗ് ബൂത്തിലേക്ക് പുറപ്പെന്നതിനു മുന്‍പ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണേ ..!!
ബെംഗലൂരു : കന്നഡ ഗോദ ഉണര്‍ന്നു കഴിഞ്ഞു ..വിധി നിര്‍ണ്ണയിക്കാന്‍ വിരല്‍ തുമ്പുകള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഒന്ന് മനസ്സിലാക്കി വെയ്ക്കുക .. ഔദ്യോഗിക തിയതിയായ മേയ് 12 ശനിയാഴ്ച,അഥവാ നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം .. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു .. വോട്ടേഴ്സ് ലിസ്റ്റില്‍ നിങ്ങളുടെ പേരും വിവരങ്ങളും അറിയുന്നതിന് www.ceokarnataka.kar.nic.in എന്ന…
Read Moreഇരുപതിനായിരത്തോളം വോട്ടർ ഐഡി കാർഡുകൾ കണ്ടെടുത്ത രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ബെംഗളൂരു : ഇരുപതിനായിരത്തിലധികം തിരിച്ചറിയർ കാർഡുകൾ ഒരു ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത് വിവാദമായ രാജരാജേശ്വരി നഗറിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും വോട്ടെണ്ണൽ 31 നാണ്. ഈ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ മുനിരത്ന നായിഡുവിനെതിരെ ബിജെപി ആരോപണവുമായി മുന്നോട്ടു വന്നിരുന്നു .
Read Moreമൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തകലയുടെ മുഖമായിരുന്ന മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. മൃണാളിനി സാരാഭായിയെയും അവരുടെ ദര്‍പണ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഡിറ്റോറിയത്തെയും ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലകളെയും ബന്ധിപ്പിച്ചുകൊണ്ടുളളതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷമായിരിക്കുന്നത്. കേരളത്തില്‍ 1918 മെയ് 11 നാണ് മൃണാളിനി സാരാഭായി ജനിച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്ന എസ് സ്വാമിനാഥന്‍റെയും സാമൂഹ്യപ്രവര്‍ത്തകയായിരുന്ന എ വി അമ്മുക്കുട്ടിയുടെയും മൂന്ന് മക്കളില്‍ മൂന്നാമത്തെ മകളായിട്ടായിരുന്നു ജനനം. പിന്നീട് 1942 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയെ…
Read Moreപ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ ഇന്ന് രാജസ്ഥാനെ നേരിടും
ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ഒത്തുകളിക്ക് പുറത്താക്കപ്പെട്ട് ഐ പി എല്ലിലേക്ക് തിരിച്ചെത്തിയ രണ്ട് ടീമുകളുടെ ഭാവി നിശ്ചയിക്കുന്ന പോരാട്ടമാണ് ഇന്ന് നടക്കാനിരിക്കുന്നത്. പത്ത് കളിയില്‍ ആറ് തോല്‍വിയും നാല് ജയവുമായി എട്ട് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയമല്ലാതെ മറ്റൊരു വഴിയുമില്ല. ഏഴ് ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടിലുള്ള ധോണിയുടെ ചെന്നൈക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് ഉറപ്പിക്കാനാകൂ. രഹാനെയുടെയും സഞ്ജുവിന്‍റെയും ശരാശരി പ്രകടനവും സ്റ്റോക്‌സിന്‍റെയും…
Read Moreഞൊടിയിടയില്‍ മാറുന്നത് പുതിയ തരം നിയമങ്ങള്‍ , രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കുന്ന മലയാളികളടക്കമുള്ള നഴ്സുമാരോടു ‘മുടന്തന്‍ ന്യായങ്ങളുമായി കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ ‘…!
ബെംഗലൂരു : കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് വരെ ആജീവനാന്ത അംഗത്വം നല്‍കിയിരുന്ന കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ തുടര്‍ന്ന്‍ മൂന്ന് വര്‍ഷത്തിലോരിക്കല്‍ അംഗത്വം പുതുക്കണമെന്ന നിയമം കൊണ്ടുവന്നത് ഈ അടുത്ത കാലങ്ങളിലാണ് ..എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ‘ലൈഫ് ലോംഗ് മെമ്പര്‍ ഷിപ്പ് ‘ ലഭിച്ചവരും മൂന്നു വര്ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന വിചിത്ര നിയമമാണ് പുതുതായി ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് ..! ഇത് മൂലം വിദേശത്ത് ജോലി ലഭിക്കാനുള്ള നടപടിയുടെ ഭാഗമായി ‘ഗുഡ് സ്റ്റാന്‍ഡിംഗ് ‘ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമീപിക്കുമ്പോള്‍ അതില്‍ പ്രത്യേകം രജിസ്ട്രേഷന്‍ അംഗത്വം ഉണ്ടോ…
Read Moreഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി ശ്രീരാമുലു; അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ തീരുമാനിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണ കലാശക്കൊട്ട് നടത്തിയത്. വോട്ടെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണ കലാശക്കൊട്ടിനിടെയായിരുന്നു ശ്രീരാമുലുവിന്‍റെ ഈ അവകാശവാദം. എന്നാല്‍ ഇത് തീര്‍ത്തും തള്ളിക്കളയാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മറുപടിയും വന്നു. റെഡ്ഡി സഹോദരന്മാരുടെ ഉറ്റ മിത്രമായ ശ്രീരാമുലുവിന്‍റെ ആവശ്യത്തെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി. അമിത് ഷാ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് ശ്രീരാമലുവിനും റെഡ്ഡി സഹോദരന്‍മാര്‍ക്കുമെതിരെ കൈക്കൂലി ചര്‍ച്ച വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ജനാര്‍ദന…
Read More